29 March Friday

427 കോവിഡ്; 371 രോഗമുക്തി

വെബ് ഡെസ്‌ക്‌Updated: Thursday Dec 3, 2020
പാലക്കാട് 
ജില്ലയിൽ ബുധനാഴ്ച 427 പേർക്ക് കോവിഡ് –19 സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 269, ഉറവിടം വ്യക്തമല്ലാതെ 148, അഞ്ച് ആരോഗ്യ പ്രവർത്തകർ, വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നുമുള്ള അഞ്ചുപേർ എന്നിങ്ങനെയാണ് രോഗബാധിതർ. 371 പേർ രോഗമുക്തരായി.
ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 4669 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്കുപുറമേ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിലും അഞ്ചു പേർ തിരുവനന്തപുരം, എട്ടു പേർ കോഴിക്കോട്, 33 പേരുവീതം തൃശൂർ, എറണാകുളം ജില്ലകളിലും 85 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.
കണ്ടെയ്‌ൻമെന്റ് സോണിൽനിന്ന് ഒഴിവാക്കി
ചാലിശേരി, കോങ്ങാട്, അയിലൂർ പഞ്ചായത്തുകളെ കണ്ടെയ്‌ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി.
15,724പേർ നിരീക്ഷണത്തിൽ
ജില്ലയിൽ 15,724പേർ കോവിഡ് നിരീക്ഷണത്തിൽ. 14,619പേർ വീടുകളിലും 1,105 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. 103പേരെ രോഗലക്ഷണങ്ങളോടെ ബുധനാഴ്‌ച വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top