08 May Wednesday
തകർത്തത്‌ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച്

സിഐടിയു ഓഫീസ് 
സാമൂഹ്യവിരുദ്ധർ പൊളിച്ചു

സ്വന്തം ലേഖകൻUpdated: Monday Oct 3, 2022

സാമൂഹ്യവിരുദ്ധർ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊളിച്ച ഒറ്റപ്പാലം സിഐടിയു ഓഫീസ്

 
 
ഒറ്റപ്പാലം
കേന്ദ്രീയ വിദ്യാലയത്തിനുമുന്നിലുള്ള സിഐടിയു ഓഫീസ് സാമൂഹ്യവിരുദ്ധർ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊളിച്ചു മാറ്റി. ശനിയാഴ്‌ച രാത്രിയാണ്‌ സംഭവം. ഒറ്റപ്പാലം കേന്ദ്രീയ വിദ്യാലയത്തിലെ ബസ് തൊഴിലാളികൾ വിശ്രമിക്കുകയും സിഐടിയു യോഗം ചേരുന്ന ഓഫീസുമാണിത്. 24 ബസ് തൊഴിലാളികൾ ഭക്ഷണം കഴിച്ചിരുന്ന കേന്ദ്രമാണ് പൊളിച്ചത്. 
ഓഫീസ് നിർമിച്ചിട്ട് പത്തുവർഷമായി. നഗരസഭാ പദ്ധതിയിലുൾപ്പെടുത്തി അഴുക്കുചാൽ സ്ലബുകൾ തകർക്കുകയും റോഡരികിലെ വൃക്ഷങ്ങൾ പിഴുതെടുത്ത് നശിപ്പിക്കുകയും ചെയ്തു. 
ഷെഡ് പൊളിച്ചവരെ കണ്ടെത്തി കർശന നടപടിയെടുക്കണമെന്ന്‌ ആവശ്യപ്പെട്ട് ഒറ്റപ്പാലം കേന്ദ്രീയവിദ്യാലയ ബസ് തൊഴിലാളി യൂണിയൻ (സിഐടിയു)യൂണിറ്റ് സെക്രട്ടറി ഗോവിന്ദൻകുട്ടി ഒറ്റപ്പാലം പൊലീസിൽ പരാതി നൽകി. 
നഗരസഭാ വൈസ് ചെയർമാൻ കെ രാജേഷ്, ടി കാളിദാസൻ, എൻ അസീസ്, സി മാധവൻ, ഗോവിന്ദൻകുട്ടി, മനോജ് സ്റ്റീഫൻ എന്നിവർ സ്ഥലം സന്ദർശിച്ചു. പ്രദേശത്ത് തിങ്കളാഴ്ച രാവിലെ ഒമ്പതിന്‌ തൊഴിലാളികളുടെ നേതൃത്വത്തിൽ പ്രകടനം നടത്തും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top