16 April Tuesday

ശബരി ആശ്രമം 
ശതാബ്ദി ആഘോഷത്തിന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Monday Oct 3, 2022

ശബരി ആശ്രമത്തിൽ മഹാത്മാഗാന്ധി അനുസ്മരണ സമ്മേളനം 
വി കെ ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട് 
അയിത്തത്തിനെതിരായ സമരങ്ങൾക്ക് തുടക്കമിട്ട ശബരി ആശ്രമത്തിന്റെ ശതാബ്ദി വർഷത്തിലെ ഗാന്ധിജയന്തി ദിനാഘോഷങ്ങൾക്ക് തുടക്കമായി. ആറ്‌ വരെ നീണ്ടുനിൽക്കുന്ന പരിപാടിയിൽ ആലുവ അദ്വൈതാശ്രമം മഠാധിപതി സ്വാമി ധർമ ചൈതന്യ ദീപം തെളിയിച്ചു. അനുസ്മരണ സമ്മേളനം വി കെ ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്തു. ടി ആർ സദാശിവൻ നായർ അധ്യക്ഷനായി. 
ആശ്രമം പ്രസിഡന്റ് ഡോ. എൻ ഗോപാലകൃഷ്ണൻ നായർ, എ രാമസ്വാമി, പി എ ഗോകുൽദാസ്, മുണ്ടൂർ രാമകൃഷ്ണൻ, എം എൻ ഗോപാലകൃഷ്ണ പണിക്കർ, കെ വാസുദേവൻപിള്ള, ജോസ് മാത്യൂസ്,ഡോ.ജേക്കബ് വടക്കുഞ്ചേരി എന്നിവർ സംസാരിച്ചു. നല്ലേപ്പിള്ളി ഗവ. അപ്പർ പ്രൈമറി സ്കൂൾ വിദ്യാർഥികളുടെ "ഭാരതീയം' നാടകവും അരങ്ങേറി.
ആശ്രമശതാബ്ദിയും ഹരിജൻ സേവക് സംഘ്  നവതിയും പ്രമാണിച്ചുള്ള ഒരു വർഷത്തെ കർമപരിപാടികൾ ചൊവ്വ പകൽ രണ്ടിന് മേധാപട്‌കർ ഉദ്ഘാടനം ചെയ്യും. 
 തിങ്കൾ രാവിലെ 10ന് ശബരി ആശ്രമ സ്ഥാപകരുടെ അനുസ്മരണ സമ്മേളനം. പകൽ രണ്ടിന് "അയിത്തം ഇന്നലെ ഇന്ന്'  വിഷയത്തിൽ സെമിനാർ എ പ്രഭാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top