02 July Wednesday

കനത്ത മഴ; മലമ്പുഴ തുറന്നു

വെബ് ഡെസ്‌ക്‌Updated: Monday Oct 3, 2022
പാലക്കാട്‌
കനത്ത മഴയെത്തുടർന്ന്‌ മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. രണ്ടുതവണയാണ് ഞായറാഴ്ച ഷട്ടർ ഉയർത്തിയത്. വൈകിട്ട് അഞ്ചിന് 15 സെന്റീമീറ്റർവീതം നാല്‌ ഷട്ടറുകൾ ഉയർത്തി. പിന്നീട് ആറിന് 25 സെന്റീമീറ്ററാക്കി. പകൽ രണ്ടിന്‌ 114.64 മീറ്ററായിരുന്ന ജലനിരപ്പ്‌ വൈകിട്ട്‌ നാലോടെ 114.76 മീറ്ററായി ഉയർന്നു. 
ഈ സാഹചര്യത്തിൽ റൂൾ കർവ്‌ പാലിക്കുന്നതിന്റെ ഭാഗമായാണ്‌ ഷട്ടറുകൾ ഉയർത്തിയതെന്ന്‌ മലമ്പുഴ എക്‌സിക്യൂട്ടീവ്‌ എൻജിനിയർ ഡി അനിൽകുമാർ അറിയിച്ചു. വെള്ളം ഒറ്റയടിക്ക്‌ തുറന്ന്‌ ജനങ്ങൾക്ക്‌ ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാനാണ്‌ ചെറിയ തോതിൽ ഉയർത്തുന്നത്‌. നിലവിൽ കൃഷി ആവശ്യത്തിനായി കനാലുകളിലേക്ക്‌ വെള്ളം തുറന്നിട്ടുണ്ട്‌. ജില്ലയിൽ ഞായറാഴ്‌ച മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നതിനാൽ മഴ ഇനിയും ശക്തമായി തുടരാൻ സാധ്യതയുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top