20 April Saturday

ജാഗ്രത വേണം; ജനം സഹകരിക്കണം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 3, 2022
പാലക്കാട് 
ജില്ലയിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊതുജനം ജാഗ്രത പാലിക്കണമെന്ന്‌ കലക്ടർ മൃൺമയി ജോഷി. 
അപകട മേഖലകളിൽ താമസിക്കുന്നവരോട്‌ മാറി താമസിക്കാൻ നിർദേശിക്കുന്ന തഹസിൽദാർമാരുമായി ജനം സഹകരിക്കണം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത പ്രദേശങ്ങളിലുള്ളവർ സ്വയം മാറി താമസിക്കണമെന്നും ക്യാമ്പുകൾ സജ്ജമാണെന്നും കലക്ടർ വ്യക്തമാക്കി.
താലൂക്കുകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. അടിയന്തര സാഹചര്യങ്ങളിൽ കൺട്രോൾ റൂമുമായി ബന്ധപ്പെടാം.
    കൺട്രോൾ റൂം നമ്പർ: പാലക്കാട്:- 0491 2505770, ചിറ്റൂർ:- 0492 3224740, ആലത്തൂർ:- 04922 222324, പട്ടാമ്പി:- 0466 2214300, ഒറ്റപ്പാലം:- 0466 2244322, മണ്ണാർക്കാട്: 0492 4222397, അട്ടപ്പാടി: 9846243440, 6282905701.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top