19 April Friday
യൂറിയ ക്ഷാമം

പ്രതിഷേധമുയർത്തി 
കർഷക സംഘം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 3, 2021
പാലക്കാട്‌
കൃഷിക്ക്‌ പ്രതിസന്ധി സൃഷ്ടിക്കുന്ന യൂറിയ ക്ഷാമത്തിന് പരിഹാരം കാണുക, കേന്ദ്രസർക്കാർ യൂറിയ അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച്‌ കർഷക സംഘം ജില്ലാ കമ്മിറ്റി പാലക്കാട്‌ ഹെഡ്‌പോസ്റ്റ്‌ ഓഫീസിനു മുന്നിൽ ധർണ നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ ധർണ ഉദ്ഘാടനം ചെയ്തു. കർഷക സംഘം സംസ്ഥാന എക്സിക്യൂട്ടീവ്‌ അംഗം പി കെ സുധാകരൻ അധ്യക്ഷനായി. വി സി രാമചന്ദ്രൻ, സുഭാഷ് ചന്ദ്രബോസ്,  സി സുരേഷ്ബാബു എന്നിവർ സംസാരിച്ചു. കർഷക സംഘം ജില്ലാ സെക്രട്ടറി ജോസ് മാത്യൂസ് സ്വാഗതവും കെ സഹദേവൻ നന്ദിയും പറഞ്ഞു.
 
യൂറിയ ക്ഷാമം പരിഹരിക്കാന്‍ 
ഇടപെടും–- -മന്ത്രി  
മലമ്പുഴ
യൂറിയ ക്ഷാമം പരിഹരിക്കാന്‍ അടിയന്തരമായി ഇടപെടുമെന്ന് മന്ത്രി പി പ്രസാദ് എ പ്രഭാകരൻ എംഎൽഎക്ക് ഉറപ്പുനൽകി. ജില്ലയിൽ യൂറിയ ക്ഷാമം രൂക്ഷമാണ്. 
മഴ മാറിയ സമയത്ത് നെൽകൃഷിക്ക് വളപ്രയോഗം അത്യാവശ്യമാണ്. എന്നാൽ കേന്ദ്ര സർക്കാരിന്റെ നയംമൂലം യൂറിയ കിട്ടുന്നില്ല.
പ്രശ്നം പരിഹരിക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന് കർഷകസംഘം ആവശ്യപ്പെട്ടിരുന്നു. 
എ പ്രഭാകരൻ എംഎൽഎ തിങ്കളാഴ്ച മന്ത്രി പി പ്രസാദിനെ നേരിട്ടുകണ്ട് പ്രശ്‌നം ഉന്നയിച്ചു. തുടര്‍ന്നാണ് അടിയന്തരമായി ഇടപെടുമെന്ന് മന്ത്രി ഉറപ്പുനൽകിയത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top