18 September Thursday
29 രോഗമുക്തർ

38ൽ 30 സമ്പർക്കം

വെബ് ഡെസ്‌ക്‌Updated: Monday Aug 3, 2020
 
പാലക്കാട് 
ഉറവിടം തിരിച്ചറിയാത്ത നാലുപേർക്ക്‌ ഉൾപ്പെടെ ജില്ലയിൽ 38 പേർക്ക് ഞായറാഴ്ച കോവിഡ് രോഗബാധ. 30 പേരും സമ്പർക്കത്തിലൂടെയാണ്‌ രോഗബാധിതരായത്‌. നാലുപേർ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്നവരാണ്. 29 പേർ രോഗമുക്തരായി. 
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 417 ആയി.  ജില്ലക്കാരായ രണ്ടുപേർ വീതം ഇടുക്കി, വയനാട് ജില്ലകളിലും അഞ്ച് പേർ കോഴിക്കോട്  ജില്ലയിലും നാലുപേർ എറണാകുളത്തും, മലപ്പുറം ജില്ലകളിലും ഒരാൾ വീതം കോട്ടയം, കണ്ണൂർ ജില്ലയിലും ചികിത്സയിലുണ്ട്. 
 
മറ്റ് സംസ്ഥാനത്തുനിന്ന്‌ എത്തിയവർ
ആന്ധ്രയിൽനിന്ന്‌ എത്തിയ കന്നിമാരി സ്വദേശി (40), കർണാടകയിൽനിന്നെത്തിയ മേഴത്തൂർ സ്വദേശി (38), വല്ലപ്പുഴ സ്വദേശി (62), ഉത്തർപ്രദേശിൽനിന്നെത്തിയ തിരുവേഗപ്പുറ സ്വദേശി (23).
ഉറവിടം വ്യക്തമല്ലാത്തവർ
വടക്കഞ്ചേരി സ്വദേശി (30), തെങ്കര സ്വദേശി (21), നാഗലശേരി സ്വദേശി (33), വാണിയംകുളം സ്വദേശിനി (34).
സമ്പർക്കം
തച്ചമ്പാറ സ്വദേശി (24). കോഴിക്കോട്ടുനിന്ന്‌ രോഗം സ്ഥിരീകരിച്ച ഒരാളുടെ സമ്പർക്കപ്പട്ടികയിലുണ്ട്‌. ഓങ്ങല്ലൂർ സ്വദേശി (40) കോഴിക്കോട്ടുള്ള ഒരാളുടെ സമ്പർക്കപ്പട്ടികയിലുണ്ട്‌. രണ്ടുപേരും കോഴിക്കോട് ജില്ലയിലാണ് ചികിത്സയിലുള്ളത്. കാരാകുറുശി സ്വദേശിനി (55) ജൂലൈ 27ന്‌ രോഗം സ്ഥിരീകരിച്ച കാരാകുറുശി സ്വദേശിയുടെ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്നു. 
വാണിയംകുളം സ്വദേശിനി (60). ഉറവിടം വ്യക്തമല്ലാത്ത രോഗം സ്ഥിരീകരിച്ച സ്ത്രീയുമായി സമ്പർക്കമുണ്ടായി. ഉറവിടം വ്യക്തമല്ലാത്ത രോഗം സ്ഥിരീകരിച്ച നാഗലശേരി സ്വദേശിയുടെ സമ്പർക്കത്തിൽ ഉൾപ്പെട്ട നാഗലശേരി സ്വദേശികളായ അഞ്ചുപേർ (എട്ട് പെൺകുട്ടി, 29, 62 സ്ത്രീകൾ, 35, 65 പുരുഷന്മാർ). കല്ലടിക്കോട്ടിൽ രോഗം സ്ഥിരീകരിച്ച ടാക്സിഡ്രൈവറുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട 12 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. കല്ലടിക്കോട് സ്വദേശികളായ ഏഴുപേർ (31, 39, 65, 41 പുരുഷന്മാർ,  67, 32, 22 സ്ത്രീകൾ), മുണ്ടൂർ സ്വദേശികളായ മൂന്നുപേർ (22, 31 സ്ത്രീകൾ, 10 പെൺകുട്ടി, 13 ആൺകുട്ടി), കല്ലടിക്കോട് സ്വദേശി (27), കോങ്ങാട് സ്വദേശി (64). പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമായി രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്കത്തിൽ ഉൾപ്പെട്ട ഒമ്പതുപേർക്ക് രോഗം സ്ഥിരീകരിച്ചു. 
ഓങ്ങല്ലൂർ സ്വദേശികളായ ആറുപേർ (32, 30 പുരുഷൻമാർ, 35 സ്ത്രീ, 7 പെൺകുട്ടി, 12, 15 ആൺകുട്ടികൾ). വല്ലപ്പുഴ സ്വദേശി (46). കൊപ്പം സ്വദേശി (58). നാഗലശേരി സ്വദേശി (38).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top