19 April Friday
അഭിമന്യു രക്തസാക്ഷിദിനം

വർഗീയതയ്‌ക്കെതിരെ വിദ്യാർഥി പ്രതിരോധവുമായി എസ്എഫ്ഐ

വെബ് ഡെസ്‌ക്‌Updated: Sunday Jul 3, 2022
പാലക്കാട് 
ജില്ലയിലെ ക്യാമ്പസുകളിൽ അഭിമന്യുവിന്റെ രക്തസാക്ഷിദിനം ആചരിച്ചു. ജില്ലാകേന്ദ്രത്തിൽ ഗവ. വിക്ടോറിയ കോളേജിൽ ജില്ലാ പ്രസിഡന്റ് പി ജിഷ്ണു പതാക ഉയർത്തി. വർഗീയതയ്ക്കും വലതുപക്ഷ നുണപ്രചാരണങ്ങൾക്കുമെതിരെ ഏരിയ കേന്ദ്രങ്ങളിൽ വിദ്യാർഥി പ്രതിരോധ സദസ്സ്‌ സംഘടിപ്പിച്ചു. പുതുശേരിയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് വി വിചിത്ര ഉദ്‌ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ സൂരജ് അധ്യക്ഷനായി. 
ചിറ്റൂരിൽ ജില്ലാസെക്രട്ടറി എസ് വിപിൻ ഉദ്‌ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം കെ ജിഷ്ണു അധ്യക്ഷനായി. പാലക്കാടും ഒറ്റപ്പാലത്തും ജില്ലാപ്രസിഡന്റ് പി ജിഷ്ണു ഉദ്‌ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റുമാരായ എം മിഥുൻ, മുഹമ്മദ് മുസ്തഫ എന്നിവർ അധ്യക്ഷരായി. പട്ടാമ്പിയിൽ സംസ്ഥാന കമ്മിറ്റി അംഗം കെ സി നിമേഷ് ഉദ്‌ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റുമാരായ സജിത്, വൈഷ്ണവ് എന്നിവർ അധ്യക്ഷരായി. വടക്കഞ്ചേരിയിൽ ജില്ലാ ജോയിന്റ് സെക്രട്ടറി സി ജിഷ്ണു ഉദ്‌ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പി വിജീഷ് അധ്യക്ഷനായി. മുണ്ടൂരിൽ ജില്ലാ വൈസ് പ്രസിഡന്റ് കെ വിവേക് ഉദ്‌ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അരുൺ അധ്യക്ഷനായി. ആലത്തൂരിൽ ജില്ലാസെക്രട്ടറിയറ്റ്‌ അംഗം എച്ച് അജ്മൽ ഉദ്‌ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പി പ്രബിൻ അധ്യക്ഷനായി. 
കൊല്ലങ്കോട്ട്‌ സിപിഐ എം ഏരിയ സെക്രട്ടറി കെ പ്രേമൻ ഉദ്‌ഘാടനം ചെയ്തു. പ്രണവ് അധ്യക്ഷനായി. ചെർപ്പുളശേരിയിൽ സിപിഐ എം ഏരിയ കമ്മിറ്റി അംഗം എം എം വിനോദ്കുമാർ ഉദ്‌ഘാടനം ചെയ്‌തു. അജ്മൽ അബ്ബാസ് അധ്യക്ഷനായി. മണ്ണാർക്കാട്ട്‌  ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് ടി ഷാജ്‌മോഹൻ ഉദ്‌ഘാടനം ചെയ്‌തു. ഹരികർണൻ അധ്യക്ഷനായി. ശ്രീകൃഷ്ണപുരത്ത് ഏരിയ സെക്രട്ടറി വിഷ്ണുമോഹൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാകമ്മിറ്റി അംഗം അഫ്സൽ അധ്യക്ഷനായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top