25 April Thursday

റെഡ്‌ജ്, ഹംബർ, റോബിൻഹുഡ്...

ശിവദാസ്‌ തച്ചക്കോട്‌Updated: Saturday Jun 3, 2023

സൈക്കിൾ ദിനത്തിന്റെ ഭാഗമായി പഴയ സൈക്കിളുകൾ അനുദർശൻ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുന്നു

 വടക്കഞ്ചേരി

സൈക്കിൾ പലതരം കണ്ടിരിക്കാം. ബ്രിട്ടീഷുകാർ ഉപയോഗിച്ച ഇംഗ്ലണ്ടിൽ നിർമിച്ച റെഡ്‌ജ്‌ കണ്ടിട്ടുണ്ടോ. 120 വർഷം പഴക്കമുള്ളതാണ്‌. ഹംബർ, റോബിൻഹുഡ്, ബിഎസ്എ, റാലി... 80 മുതൽ 120 വർഷംവരെ പഴക്കമുള്ള പത്തോളം സൈക്കിളുകളുണ്ട്‌ വടക്കഞ്ചേരി ആയക്കാട് വടക്കേക്കുന്നത്ത് അനുദർശന്റെ വീട്ടിൽ. പണ്ടുകാലത്ത് ളോഹയിട്ട പുരോഹിതന്മാർക്ക് ഉപയോഗിക്കാൻ രൂപകൽപ്പന ചെയ്ത പ്രീസ്റ്റ് സൈക്കിളുമുണ്ട്‌. പഴയ സാധനങ്ങൾ വാങ്ങി തനിമ ചോരാതെ സൂക്ഷിക്കുന്ന അനുദർശൻ വലിയ വിലയാണ്‌ സൈക്കിളുകൾക്ക്‌ നൽകിയത്‌. 40,000 രൂപയ്ക്ക് ഒരു സൈക്കിൾ വിറ്റതൊഴിച്ചാൽ പിന്നെയൊന്നും വിൽക്കാൻ തയ്യാറായില്ല. സൈക്കിൾ സവാരി ശീലമാക്കിയാൽ ശാരീരിക, -മാനസികാരോഗ്യം നിലനിർത്തുന്നതിനൊപ്പം അന്തരീക്ഷ മലിനീകരണവും നിയന്ത്രിക്കാൻ കഴിയുമെന്ന് അനുദർശൻ പറയുന്നു. പാലക്കാട് കരിങ്കരപ്പുള്ളിയിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കായി കെഎംവിആർസി സ്പെഷ്യൽ സ്കൂൾ നടത്തുകയാണ് അദ്ദേഹം.
1912ലെ "കൊറോണ' ടൈപ്പ് റൈറ്റിങ്‌ മെഷീൻ, പഴയ ബുള്ളറ്റ് തുടങ്ങിയവയും അനുദർശന്റെ ശേഖരത്തിലുണ്ട്. 
സൈക്കിൾദിനത്തിന്റെ ഭാഗമായി വടക്കഞ്ചേരി ബോധ സ്‌കൂളിലെ വിദ്യാർഥികൾക്ക് പഴയ സൈക്കിളുകൾ കാണാനും പ്രത്യേകതകൾ മനസ്സിലാക്കാനും അവസരമൊരുക്കി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top