18 April Thursday

പാലക്കാട്‌ രക്തസാക്ഷികളെ 
അനുസ്മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Dec 2, 2022

പാലക്കാട് രക്തസാക്ഷി അനുസ്‌മരണ യോഗം കോട്ടമൈതാനത്ത്‌ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ടി കെ നൗഷാദ്‌ ഉദ്‌ഘാടനം ചെയ്യുന്നു

പാലക്കാട്‌ 
ജനാധിപത്യ സംരക്ഷണത്തിനും സാമൂഹ്യനീതിക്കുംവേണ്ടിയുള്ള പോരാട്ടത്തിൽ പാലക്കാട് കോട്ടയ്ക്കുമുന്നിൽ രക്തസാക്ഷിത്വം വരിച്ച സുകുമാരൻ, മാണിക്യൻ, രാജൻ, ചെല്ലൻ എന്നിവരുടെ ധീരസ്‌മരണ പുതുക്കി നാട്‌. അനുസ്മരണത്തിന്റെ ഭാ​ഗമായി ബൈക്ക് റാലിയും രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടന്നു.
പാലക്കാട്‌ കോട്ടമൈതാനത്ത്‌ അനുസ്‌മരണ യോഗം സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ടി കെ നൗഷാദ്‌ ഉദ്‌ഘാടനം ചെയ്തു. വി സുരേഷ് അധ്യക്ഷനായി. വി രാധാകൃഷ്ണൻ, സി പി പ്രമോദ്, അജിത് സഖറിയ, വി അബ്ദുൾ റഹിമാൻ, എം എസ് സ്കറിയ, എം വിപിൻദാസ് എന്നിവർ സംസാരിച്ചു.
കൊല്ലങ്കോട്‌ കണ്ണങ്കോട്ട്‌ എ ജി സുകുമാരന്റെ രക്തസാക്ഷി മണ്ഡപത്തിൽ റീത്ത് സമർപ്പണത്തിനുശേഷം നടന്ന അനുസ്മരണ യോഗം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ഗിരിജ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം ചന്ദ്രൻ അധ്യക്ഷനായി. കെഎസ്‍കെടിയു ജില്ലാ സെക്രട്ടറി ആർ ചിന്നക്കുട്ടൻ, എം രാജൻ, കെ കണ്ണനുണ്ണി, എ ദേവീദാസ്, ജി കൃഷ്ണപ്രസാദ്, എ ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
കൊടുമ്പ് മാണിക്യൻ അനുസ്‌മരണയോഗം സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ ബിനുമോൾ ഉദ്ഘാടനം ചെയ്തു. എ സോമസുന്ദരൻ അധ്യക്ഷനായി. കെഎസ്‍കെടിയു ഏരിയ സെക്രട്ടറി സി കൃഷ്ണൻകുട്ടി, സിപിഐ എം ഏരിയ കമ്മിറ്റിയംഗങ്ങളായ കെ ആർ കുമാരൻ, കെ ഗുരുവായൂരപ്പൻ, വി കലാധരൻ, ആർ ധനരാജ്, എസ് ഷൈലജ, കെ കാശു, കെ സേതുമാധവൻ എന്നിവർ സംസാരിച്ചു.
കണ്ണാടി പാത്തിക്കലിൽ രാജൻ രക്തസാക്ഷി ദിനാചരണം കെഎസ്‍കെടിയു ജില്ലാ പ്രസിഡന്റ് ടി എൻ കണ്ടമുത്തൻ ഉദ്ഘാടനം ചെയ്തു. സിപിഐ എം തേങ്കുറുശി ലോക്കൽ സെക്രട്ടറി എം ശാന്തകുമാരൻ അധ്യക്ഷനായി. കണ്ണാടി ലോക്കൽ സെക്രട്ടറി എ രാഗേഷ്, കെ ടി ഉദയകുമാർ, സി എം കുപ്പൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top