29 March Friday

ബെമൽ വിൽപ്പനയ്‌ക്കെതിരെ 
രാഷ്ട്രപതിക്ക് ഒരു ലക്ഷം ദയാഹർജി

വെബ് ഡെസ്‌ക്‌Updated: Friday Dec 2, 2022
കഞ്ചിക്കോട്
ബെമൽ വിൽക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ഒരു ലക്ഷം ദയാഹർജി നൽകും. ബെമൽ വിൽപ്പനയ്ക്കെതിരെ തൊഴിലാളികൾ നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ 700–-ാം ദിവസമായ ഡിസംബർ ഏഴിനാണ് ഹർജികൾ അയക്കുക. പരിപാടി സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്‌ എ കെ ബാലൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ്‌ പി കെ ശശി, സെക്രട്ടറി എം ഹംസ, സമരസമിതി കൺവീനർ എസ് ബി രാജു എന്നിവർ പങ്കെടുക്കും.
പരിപാടിയിൽ രണ്ടായിരം തൊഴിലാളികളെ പങ്കെടുപ്പിക്കാൻ സംഘാടകസമിതി തീരുമാനിച്ചു. സംഘാടകസമിതി രൂപീകരണയോഗം സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം എസ് ബി രാജു ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ്‌ സെക്രട്ടറി കെ സുരേഷ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം എം പത്മിനി, ബെമൽ എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി എസ് ഗിരീഷ്, സിഐടിയു ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ ടി ഉദയകുമാർ, എൻ ചൊക്കനാഥൻ, എം സുഭാഷ്, എം ബിനുകുമാർ, എം ശിവദാസൻ, എം ലതിക എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top