26 April Friday

വേനൽമഴ 
35 ശതമാനം കുറവ്‌

വെബ് ഡെസ്‌ക്‌Updated: Friday Jun 2, 2023
പാലക്കാട്‌
ജില്ലയിൽ ഇത്തവണ വേനൽമഴ 35 ശതമാനം കുറഞ്ഞു. 244 മില്ലീമീറ്റർ മഴ ലഭിക്കേണ്ടിടത്ത്‌ പെയ്‌തത്‌ 159.2 മില്ലീമീറ്റർ മാത്രം. ഞായറാഴ്‌ച മുതൽ സംസ്ഥാനത്ത്‌ കാലവർഷം എത്തുമെന്നാണ്‌ പ്രതീക്ഷ. തെക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ടെങ്കിലും പാലക്കാട്ട് അഞ്ചാം തീയതിവരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ചെറിയ മഴയ്‌ക്കുള്ള സാധ്യതയാണ്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്‌. കാലാവസ്ഥാ വ്യതിയാനം കാരണം കഴിഞ്ഞ ഏതാനും വർഷങ്ങളായി ജൂണിൽ ഒറ്റപ്പെട്ട മഴയാണ്‌ പെയ്യുന്നത്‌. ജൂലൈ, ആഗസ്ത്‌ മാസങ്ങളിലാണ്‌ മഴ കനക്കുക. കഴിഞ്ഞ വർഷം ജൂൺ മുതൽ സെപ്‌തംബർ 30 വരെ പെയ്‌ത തെക്കുപടിഞ്ഞാറൻ കാലവർഷം ആറ് ശതമാനം കുറവായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top