03 October Tuesday

പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ സമരത്തിലേക്ക്

വെബ് ഡെസ്‌ക്‌Updated: Friday Jun 2, 2023
പാലക്കാട്
സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ നിരാഹാര സമരത്തിലേക്ക്. സർക്കാർ അനുകൂല തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് ഫെഡറേഷൻ പ്രസിഡന്റ് കെ കെ തോമസ് സെക്രട്ടറിയറ്റിന് മുന്നിൽ നിരാഹാര സമരം നടത്തും. 
സമരകാര്യങ്ങൾ ആലോചിക്കാൻ  ചേർന്ന യോ​ഗത്തിൽ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി കെ സത്യൻ അധ്യക്ഷനായി.
ജനറൽ സെക്രട്ടറി കെ രവീന്ദ്രകുമാർ, വൈസ് പ്രസിഡന്റ് കെ സുധാകരൻ, കെ സേതുമാധവൻ, കെ ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top