23 April Tuesday
‘എന്റെ കേരളം’ പ്രദർശന – വിപണന മേള

200 സ്‌റ്റാളുകൾ, 
മാലിന്യം ഉടൻ നീക്കും

വെബ് ഡെസ്‌ക്‌Updated: Sunday Apr 2, 2023
പാലക്കാട്‌
എൽഡിഎഫ്‌ സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച്‌ ഒരുക്കുന്ന ‘എന്റെ കേരളം’ പ്രദർശന വിപണനമേളയിൽ സജ്ജമാക്കുക 200 സ്‌റ്റാളുകൾ. സ്‌റ്റാളുകളിലെ മാലിന്യങ്ങൾ അന്നുതന്നെ നീക്കും. മാലിന്യങ്ങൾ ശേഖരണത്തിന്റെ ഭാഗമായി സ്‌റ്റാളുകൾക്കുമുന്നിലും ഡസ്‌റ്റ്‌ബിൻ സ്ഥാപിക്കും.
ഫുഡ്‌കോർട്ട്‌ ഒഴികെയുള്ള ഭാഗങ്ങളിലെ മാലിന്യനീക്കത്തിന്റെ ചുമതല കിഫ്‌ബിക്കാണ്‌. ടെന്റിനകത്ത്‌ കുടിവെള്ളവും കിഫ്‌ബി സജ്ജീകരിക്കും. പാലക്കാട്‌ ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ ഒമ്പതുമുതൽ 15 വരെയാണ്‌ മേള. 
ശാസ്‌ത്രീയ മാലിന്യ നിർമാർജ്ജനത്തെ സംബന്ധിച്ച്‌ വിദഗ്‌ധർ നയിക്കുന്ന സെമിനാറും മേളയുടെ പ്രത്യേകതയാണ്‌. മാലിന്യ നിർമാർജ്ജനം മാതൃകാപരമായി നടപ്പാക്കിയ തദേശ സ്ഥാപനങ്ങളുടെ പ്രവർത്തനം പരിചയപ്പെടാനും സൗകര്യമൊരുക്കും. 
മാലിന്യ നിർമാർജ്ജനത്തിനൊപ്പം ജില്ലയിലെ ടൂറിസം സാധ്യതകൾ, ജനവാസമേഖലയിലേക്കുള്ള വന്യജീവികളുടെ കടന്നുകയറ്റം, എങ്ങനെ കാർബൺ ന്യുട്രൽ ആകാം എന്നിവ സംബന്ധിച്ചും മേളയിൽ വിദഗ്‌ധർ വിഷയം അവതരിപ്പിക്കും. ഇൻഫർമേഷൻ- പബ്ലിക് റിലേഷൻസ് വകുപ്പ്, വിവിധ വകുപ്പുകൾ എന്നിവയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top