19 April Friday

ഡിവൈഎഫ്ഐ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Feb 2, 2023

കേന്ദ്ര ബജറ്റിനെതിരെ ഡിവൈഎഫ്ഐ പാലക്കാട് നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം

പാലക്കാട് 
കേന്ദ്ര ബജറ്റിലെ യുവജന വിരുദ്ധതയിലും കേരളത്തോടുള്ള അവഗണനയിലും പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പാലക്കാട്‌ നഗരത്തിൽ പ്രകടനം നടത്തി. വിക്ടോറിയ കോളേജ് പരിസരത്ത്നിന്നും ആരംഭിച്ച പ്രകടനം സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ സമാപിച്ചു. പ്രതിഷേധയോഗം ജില്ലാ പ്രസിഡന്റ്‌ ആർ ജയദേവൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി ആർ ഷനോജ് അധ്യക്ഷനായി. എസ്എഫ്ഐ കേന്ദ്രകമ്മിറ്റി അംഗം വി വിചിത്ര, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റംഗം എം എ ജിതിൻരാജ്, എസ് വിപിൻ, എസ് കിഷോർ, എസ് ഷൈജു എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top