പുതുശേരി
ദേശീയപാത പുതുശേരി കുരുടിക്കാട്ടിൽ കാർ യാത്രക്കാരെ ആക്രമിച്ച് നാലര കോടി കവർന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ.
തൃശൂർ മുപ്ലിയം പുളിയംകുന്ന് സ്വദേശി സി ഡെന്നി ലോനപ്പനാണ് (43) അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. കേസിൽ ഒരു തൃശൂർ സ്വദേശി കൂടി കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.
കസബ ഇൻസ്‌പെക്ടർ എൻ എസ് രാജീവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ മംഗലാപുരത്തുനിന്നും പിടികൂടിയത്. ബംഗളൂരു, മംഗലാപുരം സ്റ്റേഷനുകളിലും ഇയാൾക്കെതിരെ സമാനമായ കേസുണ്ട്. ഓഗസ്റ്റ് 29ന് പുലർച്ചെ മൂന്നരയോടെയാണ് ബംഗളൂരുവിൽനിന്ന് മലപ്പുറത്തേക്കുപോയ മേലാറ്റൂർ സ്വദേശികളുടെ കാർ ആക്രമിച്ച് പ്രതികൾ പണം കവർന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..