05 July Saturday

ചിറ്റപ്പുറം ഗ്യാസ് സിലിണ്ടർ അപകടം; മരണം മൂന്നായി

വെബ് ഡെസ്‌ക്‌Updated: Saturday Oct 1, 2022

മുഹമ്മദ് സബിൻ

കൂറ്റനാട്
പട്ടിത്തറ ചിറ്റപ്പുറത്ത് വീട്ടിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ മൂന്നാമത്തെ ആളും മരിച്ചു. 
എറണാംകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചങ്ങരംകുളം പള്ളിക്കര ആമയിൽ മുഹമ്മദ് സബിൻ(18)ആണ്‌ മരിച്ചത്‌. പടിഞ്ഞാറങ്ങാടി സ്വകാര്യ കോളേജിലെ ഡിഗ്രി ഒന്നാംവർഷ വിദ്യാർഥിയാണ്.
കഴിഞ്ഞ 21നായിരുന്നു അപകടം. മുഹമ്മദ്‌ സബിന്റെ അച്ഛൻ അബ്ദുൽ റസാഖ് (സമദ്–- -43), അമ്മ ഷെറീന(37)എന്നിവരും അപകടത്തിൽ മരിച്ചിരുന്നു. വീട്ടിലുണ്ടായിരുന്ന അബ്ദുസമദിന്റെ ഉമ്മയും മകൾ റിൻഷീന എന്നിവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
നാല് വർഷത്തോളമായി ചിറ്റപ്പുറത്തെ വാടകവീട്ടിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. വീട്ടിൽ സൂക്ഷിച്ചിരുന്ന നാല് സിലിണ്ടറുകളിൽ ഒന്നാണ്‌ പൊട്ടിത്തെറിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top