02 July Wednesday

മഹിളാ അസോ. ജില്ലാ സമ്മേളനം; ഇന്ന്‌ 5 സെമിനാർ

വെബ് ഡെസ്‌ക്‌Updated: Saturday Oct 1, 2022
പാലക്കാട്‌
അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ശനിയാഴ്ച അഞ്ച്‌ ഏരിയകളിൽ സെമിനാർ നടക്കും. ‘ലഹരിവസ്‌തുക്കളും യുവതലമുറയും’ എന്ന വിഷയത്തിൽ രാവിലെ 10ന്‌ കൊല്ലങ്കോട്‌ പല്ലശന ഐശ്വര്യ കല്യാണമണ്ഡപത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു  ഉദ്‌ഘാടനം ചെയ്യും. 
ആലത്തൂർ ഏരിയയിലെ തരൂർ പഞ്ചായത്ത്‌ ഹാളിൽ രാവിലെ 10ന്‌ ‘സ്‌ത്രീയും പൊതുഇടവും’ സെമിനാർ സാഹിത്യകാരി എം ബി മിനി ഉദ്‌ഘാടനം ചെയ്യും. ശ്രീകൃഷ്‌ണപുരം വെള്ളിനേഴിയിൽ രാവിലെ 10ന്‌ ‘പൊതുഇടങ്ങളിലെ സ്‌ത്രീ’ എന്ന വിഷയത്തിൽ കെ ജയദേവൻ ഉദ്‌ഘാടനം ചെയ്യും. ‘ലഹരിക്കെതിരെ കൂട്ടായ്‌മ’ മണ്ണാർക്കാട്‌ കുമരംപുത്തൂർ ബാങ്ക്‌ ഓഡിറ്റോറിയത്തിൽ രാവിലെ 10 മണ്ണാർക്കാട്‌ ഡിവൈഎസ്‌പി വി എ കൃഷ്‌ണദാസ്‌ ഉദ്‌ഘാടനം ചെയ്യും. 
‘സ്‌ത്രീപക്ഷകേരളം സുരക്ഷിതകേരളം’ എന്ന വിഷയത്തിൽ ചിറ്റൂരിൽ പകൽ രണ്ടിന്‌ സാഹിത്യകാരി എം ബി മിനി ഉദ്‌ഘാടനം ചെയ്യും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top