20 April Saturday

പന്നിയങ്കര ടോൾ; കരാർ കമ്പനിയുടെ അപ്പീൽ ഇന്ന്‌ 
തീർപ്പാക്കിയേക്കും

വെബ് ഡെസ്‌ക്‌Updated: Friday Jul 1, 2022
വടക്കഞ്ചേരി
പന്നിയങ്കരയിൽ സ്വകാര്യബസുകളിൽനിന്ന്‌ അമിതടോൾ പിരിക്കുന്ന വിധിക്കെതിരെ കരാർ കമ്പനിയുടെ അപ്പീൽ വെള്ളിയാഴ്ച തീർപ്പാക്കിയേക്കും. അമിത ടോളിനെതിരെ ബസ് ഉടമകൾ നൽകിയ ഹർജി കൂടുതൽ വാദത്തിനായി ആറിന്  ഹൈക്കോടതി വീണ്ടും പരിഗണിക്കും. 
ദേശീയപാത പണി പൂർത്തീകരിക്കുന്നതിന് മുമ്പ് ടോൾ നിരക്ക് വർധിപ്പിച്ചത് കുറയ്ക്കണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് കരാർ കമ്പനി അപ്പീൽ നൽകിയത്. 
പണി പൂർത്തിയാക്കുന്നതിന് മുമ്പ് ടോൾ പിരിക്കാനുണ്ടായ സാഹചര്യം വിശദീകരിക്കാൻ കരാർ കമ്പനിയോടും ദേശീയപാത അതോറിറ്റിയോടും കോടതി ആവശ്യപ്പെട്ടിരുന്നു. സ്വകാര്യബസുകളുടെ അമിതടോൾ നിരക്കിനെ സംബന്ധിച്ചും വെള്ളിയാഴ്ച വാദം കേൾക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top