പാലക്കാട്
ലൈഫ് മിഷൻ പദ്ധതിയിൽ ഒന്നാംഘട്ട കരട് ഗുണഭോക്തൃ പട്ടിക എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വെള്ളിയാഴ്ച പ്രസിദ്ധീകരിക്കുമെന്ന് ജില്ലാ കോ-–-ഓർഡിനേറ്റർ അറിയിച്ചു. ആക്ഷേപമുള്ളവർക്ക്  എട്ടുവരെ കലക്ടർക്ക് അപ്പീൽ നൽകാം. കലക്ടർ ചെയർപേഴ്‌സണായ സമിതി പരാതി തീർപ്പാക്കും. 
രണ്ടാംഘട്ട അപ്പീലുകൾ ഓൺലൈനായും ആക്ഷേപങ്ങൾ നേരിട്ടും അപ്പീൽ അധികാരികൾ, അപ്പീൽ ഹെൽപ് ഡെസ്‌ക് മുഖേന അപേക്ഷകർക്ക് യൂസർ നെയിം, പാസ്‌വേർഡ് ഉപയോഗിച്ച് നൽകാം. 
സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ലൈഫ് മിഷൻ ഓഫീസിൽ ഹെൽപ് ഡെസ്‌ക് പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു. ഫോൺ: 0491 -2505245.
      
        
        
		
              
	
ദേശാഭിമാനി  വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്. 
വാട്സാപ്പ് ചാനൽ   സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..