25 April Thursday
ഏക് ഭാരത് ശ്രേഷ്ഠ ഭാരത്

‘യുവ’ സംഘം പാലക്കാട് 
ഐഐടിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jun 1, 2023
പാലക്കാട്
ഏക് ഭാരത് ശ്രേഷ്ഠ ഭാരത് ഭാഗമായി ഉത്തർപ്രദേശിൽ നിന്നെത്തിയ യുവ സംഘത്തിന്റെ കേരള പര്യടനത്തിന്‌ തുടക്കമായി. പാലക്കാട് ഐഐടിയിൽ എത്തിയ 43 അംഗ സംഘം ജൂൺ ഏഴു വരെ കേരളത്തിലെ വിവിധ മേഖലകൾ സന്ദർശിച്ച് സംസ്ഥാനത്തിന്റെ സാംസ്‌കാരിക, പാരമ്പര്യം മനസ്സിലാക്കും. മോത്തിലാൽ നെഹ്‌റു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽനിന്നുള്ള അധ്യാപകരുടെയും ജീവനക്കാരുടെയും അഞ്ചു പ്രതിനിധികളും സംഘത്തോടൊപ്പമുണ്ട്. കേരള പര്യടനം പാലക്കാട് ഐഐടിയിൽ ഒളിമ്പ്യൻ എം ഡി വത്സമ്മ ഉദ്ഘാടനം ചെയ്തു. 
ഐഐടി ഡയറക്ടർ പ്രൊഫ. എ ശേഷാദ്രി ശേഖർ അധ്യക്ഷനായി. ഡീൻ സ്റ്റുഡന്റ് അഫയേഴ്സ് പ്രൊഫ.ജഗദീഷ് ബൈറി, രജിസ്റ്റാർ ഡോ. ഗണേഷ് നടരാജൻ, മോത്തിലാൽ നെഹ്‌റു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി അധ്യാപകൻ ഡോ. രാജേഷ് ത്രിപാഠി, ഏക് ഭാരത് ശ്രേഷ്ഠ് ഭാരത് കോ–-ഓർഡിനേറ്റർ ഡോ.സുഭാശിഷ് മിത്ര തുടങ്ങിയവർ സംസാരിച്ചു. കാലടി ശ്രീ ശങ്കര സ്തൂപം, കോടനാട് ആന പരിശീലന കേന്ദ്രം, പറമ്പിക്കുളം, കുത്താമ്പുള്ളി കൈത്തറി ഗ്രാമം, മലമ്പുഴ ഡാം തുടങ്ങിയ ഇടങ്ങളിൽ പര്യടനം നടത്തുന്ന സംഘം വ്യവസായ മേഖലാ സന്ദർശനം, പ്രാദേശിക സമൂഹവുമായുള്ള ആശയ വിനിമയം തുടങ്ങിയവയും നടത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top