18 December Thursday
പാലക്കയം കൈക്കൂലിക്കേസ്

പാടവയല്‍ വില്ലേജ് ഓഫീസില്‍ റവന്യൂ സംഘത്തിന്റെ പരിശോധന

വെബ് ഡെസ്‌ക്‌Updated: Thursday Jun 1, 2023
 പാലക്കാട്
പാലക്കയം കൈക്കൂലിക്കേസിൽ അറസ്റ്റിലായ ഫീൽഡ് അസിസ്റ്റന്റ് വി സുരേഷ്‌കുമാർ ജോലി ചെയ്ത അ​ഗളി പാടവയൽ വില്ലേജ് ഓഫീസിൽ റവന്യു സംഘത്തിന്റെ പരിശോധന.  റവന്യു ജോയിന്റ് സെക്രട്ടറി ബിജുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയുടെ റിപ്പോർട്ട്‌ നാല് ദിവസത്തിനകം കൈമാറും.
സുരേഷ്‌കുമാർ ജോലി ചെയ്ത മറ്റ് വില്ലേജ് ഓഫീസിലും സംഘം പരിശോധന നടത്തും. 
സുരേഷ് എല്ലാ വില്ലേജ് ഓഫീസിലും ക്രമവിരുദ്ധമായി രേഖകൾ ശരിയാക്കി നൽകിയിട്ടുണ്ടെന്ന് സംഘത്തിന് ബോധ്യപ്പെട്ടു. ഇതിന് എത്ര പണം കൈപ്പറ്റിയിട്ടുണ്ടെന്ന് സംഘം പരിശോധിക്കുന്നുണ്ട്. പാടവയൽ വില്ലേജ് ഓഫീസിൽ അപേക്ഷയുമായി എത്തിയവരോടും സംഘം സംസാരിച്ചു. പരാതികളുണ്ടോ എന്ന്‌ ചോ​ദിച്ചറിഞ്ഞു. സുരേഷിന് പുറമെ മറ്റ് ഉദ്യോ​ഗസ്ഥർക്കും കേസിൽ പങ്കുണ്ടോ എന്ന് സംഘം പരിശോധിക്കുന്നുണ്ട്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാലക്കയം, പാടവയൽ വില്ലേജിൽ കൂട്ടനടപടിയുണ്ടാകുമെന്നും സൂചനയുണ്ട്. സുരേഷ് കുമാർ റിമാൻഡിലാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top