28 March Thursday
ആനവണ്ടി കയറാം

വിത്തെറിയാൻ 
കാട്ടിലേക്ക്‌

സ്വന്തം ലേഖകൻUpdated: Thursday Jun 1, 2023
പാലക്കാട്‌
പരിസ്ഥിതിദിനത്തിൽ പാകാനും വിതറാനുമായി തയ്യാറെടുക്കുകയാണ്‌ ആനവണ്ടിക്കാർ. കൊടുംവേനലിൽ നാടിന്‌ തണലൊരുക്കാനും മികച്ച ആവാസവ്യവസ്ഥയ്‌ക്കുംവേണ്ടി കെഎസ്‌ആർടിസി ബജറ്റ്‌ ടൂറിസം സെൽ നടത്തുന്ന മൺസൂൺയാത്രകളിൽ കാടകങ്ങളിൽ വിത്തെറിഞ്ഞ്‌ വനസമ്പത്ത്‌ വർധിപ്പിക്കുകയാണ്‌ ലക്ഷ്യം. 
ബസ് സ്റ്റാൻഡ്‌ സന്ദർശിക്കുന്ന ഏതൊരാൾക്കും ദൗത്യത്തിന്റെ ഭാഗമാകാം. വിത്തും കൈക്കോട്ടും പ്രദർശിപ്പിച്ചിരിക്കുന്ന മേശയിൽ സ്ഥാപിച്ചിട്ടുള്ള ‘വിത്തുപെട്ടി'യിൽ ഈർപ്പമില്ലാത്ത നാടൻ ഇനം ഫലവർഗങ്ങളുടെ വിത്തുകൾ നിക്ഷേപിക്കാം. ഇവ ജൂൺ അഞ്ചിനും തുടർന്നും നടത്തുന്ന പരിസ്ഥിതി സൗഹാർദയാത്രകളിൽ സീഡ് ബോളുകളാക്കി വനങ്ങളിൽ എറിയും.  
യാത്രികരുടെ പങ്കാളിത്തത്തോടെ വനം വന്യജീവി വകുപ്പ് കാട്ടുതീ പ്രതിരോധ കൂട്ടായ്മ എന്നിവരുമായി സഹകരിച്ചാണ്‌ പദ്ധതി. ആദ്യഘട്ട യാത്ര പരിസ്ഥിതി ദിനത്തിൽ പാലക്കാടുനിന്ന് തൊടുകാപ്പ് ഇക്കോ ടൂറിസം കേന്ദ്രത്തിലേയ്ക്കാണ്‌. മൺസൂൺകാല ബജറ്റ് ടൂറിസം യാത്രകൾ "വിത്തും കൈക്കോട്ടും’ ഹാഷ് ടാഗിലാണ്‌ സംഘടിപ്പിക്കുന്നത്‌. 370 രൂപയാണ്‌ നിരക്ക്‌. 101 പേർക്കാണ് അവസരം. ബുക്കിങ്‌ ആരംഭിച്ചതായും സീറ്റുകൾ ഒഴിവുണ്ടെന്നും ബജറ്റ് ടൂറിസം സെൽ ജില്ലാ കോ–-ഓർഡിനേറ്റർ വിജയശങ്കർ പറഞ്ഞു. 
വിത്തുപെട്ടി സ്ഥാപിക്കൽ കെഎസ്ആർടിസി ജില്ലാ ഓഫീസർ ജയകുമാർ ഉദ്‌ഘാടനം ചെയ്‌തു. 
ജോഷി ജോൺ, സുനിൽ, പ്രദീഷ്, വർഗീസ് വാഴയിൽ, ഷഹദ് മുണ്ടൂർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top