29 March Friday
പിഎംഎവൈ

ശ്രീകൃഷ്ണപുരത്ത്‌ 96 ശതമാനം വീടുകൾ പൂർത്തിയാക്കി

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020
 
ശ്രീകൃഷ്ണപുരം
ബ്ലോക്ക് പഞ്ചായത്തിൽ പിഎംഎവൈ പദ്ധതി പ്രകാരം കരാർവച്ച 310 ഗുണഭോക്താക്കളിൽ മാർച്ച് 31നകം വീട്‌ നിർമാണം പൂർത്തിയാക്കിയത്‌ 298 പേർ. 96 ശതമാനം നേട്ടമാണ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ കൈവരിച്ചത്‌. അവസാനഘട്ടത്തിൽ കരാർവച്ച 12 പേരാണ്‌ നിർമാണം പൂർത്തിയാക്കാനുള്ളത്. 118 വീടുകൾ ഏറ്റെടുത്ത പൂക്കോട്ടുകാവ് പഞ്ചായത്തിൽ മുഴുവൻ  വീടുകളും പൂർത്തിയാക്കി. 16 വീടുകൾ ഏറ്റെടുത്ത ശ്രീകൃഷ്ണപുരത്ത് 16 ഉം പൂർത്തിയാക്കി. കടമ്പഴിപ്പുറത്ത് 82ൽ 76, കാരാകുർശിയിൽ 32 ൽ 30, കരിമ്പുഴയിൽ 49 ൽ 47, വെള്ളിനേഴിയിൽ 13 ൽ 11 എന്നിങ്ങനെയാണ് വീടുകൾ പൂർത്തിയാക്കിയത്. ജില്ലയിൽ ഏറ്റവും കൂടുതൽ വീടുകൾ ഏറ്റെടുത്ത ബ്ലോക്ക് പഞ്ചായത്ത് കൂടിയാണ് ശ്രീകൃഷ്ണപുരം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top