20 April Saturday

ആശ്വാസം പകർന്ന്‌ കൗൺസിലിങ്

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020
പാലക്കാട്
ലോക്ക്‌ഡൗൺ കാലത്ത്‌  മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർക്ക് വനിത ശിശുവികസന വകുപ്പിലെ മാനസിക ആരോഗ്യ വിഭാ​ഗത്തിന്റെ കൗൺസിലിങ്. സ്‍കൂളുകളിൽ കൗൺസിലിങ് നടത്തിയിരുന്ന 10പേരെയാണ് ഇതിനായി ചുമതലപ്പെടുത്തിയത്. 
ജില്ലാ ആശുപത്രിയിലെ ഡിഎംഒ ഓഫീസിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ ഇവർ ദിവസവും രോ​ഗികൾക്ക് ആശ്വാസ വാക്കുകളുമായി രംഗത്തുണ്ട്‌. ജില്ലയിൽ നിരീക്ഷണത്തിലുള്ള എല്ലാവരെയും ഇവർ ഫോണിൽ ബന്ധപ്പെടും. പ്രശ്‍നങ്ങൾ ചോദിച്ചറിഞ്ഞ്‌  വീടുകളിൽ തുടരേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തും.
പലരും പല പ്രശ്‍നമാണ് പറയുന്നത്. വിദേശത്ത് നിന്ന് നാട്ടിലെത്തിയവർ ജോലി നഷ്ടപെടുമോ എന്ന്‌ ആശങ്കപ്പെടുന്നുണ്ട്‌. വിദ്യാഭ്യാസം മുടങ്ങിയവർ, ജോലി പ്രതിസന്ധിയിലായവർ എന്നിവരും തങ്ങളുടെ പ്രശ്‌നം പങ്കുവയ്‌ക്കുന്നുണ്ട്‌. 
ആശുപത്രികൾ കോവിഡ് പരിശോധന കർശനമാക്കിയതോടെ മറ്റു രോ​ഗങ്ങൾക്ക് ചികിത്സ ലഭിക്കില്ലെന്ന പേടി ചിലർക്കുണ്ട്‌. 
പണവും ഭക്ഷണ സാധനങ്ങളും കിട്ടാതാകുമെന്ന ആശങ്ക തുടങ്ങിയ നിരവധി വേവലാതികളാണ്. അവശ്യ സർവീസ് വേണ്ടവർക്ക് അതിനുള്ള സഹായം നിർദേശിക്കുന്നതോടൊപ്പം മെഡിക്കൽ സഹായം ആവശ്യമുള്ളവർക്ക് അത് ഉറപ്പാക്കുന്നു.
നിരീക്ഷണത്തിലുള്ളവരെ പല തവണ വിളിക്കുമ്പോൾ പ്രതികരണവും പലവിധത്തിലാണെന്ന് കൗൺസിലർമാർ പറയുന്നു. ആരോ​ഗ്യവകുപ്പിന്റെ കരുതലിന് നന്ദി പറയുന്നവരും ആക്ഷേപിക്കുന്നവരുമുണ്ട്.  രാവിലെ 10 മുതൽ വൈകിട്ട് 4.30വരെയാണ് ഇവരുടെ സേവനം. സംശയങ്ങൾക്കും കൗൺസിലിങ് വേണ്ടവർക്കും ഇവരെ വിളിക്കാം. ഹെൽപ് ലൈൻ നമ്പർ: 0491 2533323. കൺട്രോൾ റൂം നമ്പർ: 0491 2505264, 2505189, 2505303.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top