20 April Saturday

കണ്ണിമുറിക്കാൻ കഥകളിയും

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020
ഷൊർണൂർ
ലോകം മുഴുവൻ കോവിഡ്‌–-19 ഭീതിയിൽ കഴിയുമ്പോൾ ജാഗ്രതാ  നിർദേശങ്ങളുമായി കഥകളി അവതരണവും. 
ചുഡുവാലത്തൂർ ജനഭേരി സാംസ്കാരിക നിലയത്തിലാണ്‌ തൃശൂർ കഥകളി ക്ലബ്‌ കഥകളി അവതരിപ്പിച്ചത്. എൻ കെ മധുസൂദനൻ വീട്ടിലിരുന്ന് പാടിയ കൊറോണയ്ക്കെതിരെയുള്ള ജാഗ്രതാ നിർദേശങ്ങളടങ്ങിയ ആട്ടക്കഥ കോട്ടക്കൽ നന്ദകുമാരൻ നായരാണ്‌ അവതരിപ്പിച്ചത്‌.  മൂന്നു മിനിറ്റ്‌ ദൈർഘ്യമുള്ള ആട്ടക്കഥയുടെ രചന ഡോ. എം എൻ വിനയകുമാറാണ്‌.  
അത്തിപ്പറ്റ രവി രചന നിർവഹിച്ച മറ്റൊരു ആട്ടക്കഥയ്ക്ക് നെടുമ്പിള്ളി രാംമോഹൻ ശ്രീകൃഷ്ണപുരത്തെ വീട്ടിലിരുന്ന് സംഗീതം നൽകി. രാം മോഹനും ഭാര്യ മീരാ രാംമോഹനും ചേർന്ന്  പാടി. ഈ ആട്ടക്കഥയും ജനഭേരി സാംസ്കാരിക നിലയത്തിലെ വേദിയിൽ  കോട്ടക്കൽ നന്ദകുമാരൻ നായർ അവതരിപ്പിച്ചു. മഹി അഘോരയാണ് വീഡിയോയിൽ പകർത്തിയത്. വേദി നിയന്ത്രണം ശ്രീജിത്ത് നിർവഹിച്ചു.
55 വർഷമായി മുടങ്ങാതെ നടന്നുവരുന്ന കഥകളി സപര്യ 702–-മത്തെ പരിപാടി മാർച്ച് 29ന് ജനഭേരി സാംസ്കാരിക നിലയത്തിൽ അരങ്ങേറിയതോടെ റെക്കോഡ് നേട്ടം നിലനിർത്തി.
 ചെണ്ടയും മദ്ദളവും അണിയറയുമില്ലാതെയാണ് കഥകളി അരങ്ങേറിയത്. 25,000 രൂപയുടെ പലചരക്ക്‌ സാധനങ്ങൾ സമൂഹ അടുക്കളിയിലേക്ക്‌ നൽകുമെന്ന്‌ ക്ലബ്‌ ഭാരവാഹികൾ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top