25 April Thursday

5000 കിടക്കകൾ സജ്ജമാക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020
പാലക്കാട് 
കോവിഡ് –-19 രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ രണ്ടാം ഘട്ടത്തിൽ വിവിധ ആശുപത്രികളിലായി 5000 കിടക്കകൾ സജ്ജമാക്കാനുള്ള പദ്ധതി തയ്യാറാക്കിയതായി കെയർ സെന്ററിൽ അടിസ്ഥാന സൗകര്യ വികസന ചുമതലയുള്ള നോഡൽ ഓഫീസർ ഡിഎഫ്ഒ നരേന്ദ്രനാഥ് വേളൂരി അറിയിച്ചു. 
വരുംദിവസങ്ങളിൽ ആശുപത്രികൾ സന്ദർശിച്ച് ഐസൊലേഷൻ കിടക്കകൾ ഒരുക്കുന്നതിനുള്ള നടപടി സ്വീകരിക്കും.
ആദ്യഘട്ടം വിവിധ ആശുപത്രികളിലായി 1600 ഐസൊലേഷൻ കിടക്കകളാണ്‌ ഒരുക്കിയത്. 190 ഐ സി യു കിടക്കകളും 30 വെന്റിലേറ്ററുകളും സജ്ജമാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top