19 April Friday

വയനാട് ഉപതെരഞ്ഞെടുപ്പ്‌ : പ്രഖ്യാപിക്കാൻ 
സമയമുണ്ടെന്ന്‌ കമീഷൻ

വെബ് ഡെസ്‌ക്‌Updated: Thursday Mar 30, 2023


ന്യൂഡൽഹി
രാഹുൽ ഗാന്ധിയെ ലോക്‌സഭയിൽനിന്ന്‌ അയോഗ്യനാക്കിയെങ്കിലും വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കാൻ ഇനിയും സമയമുണ്ടെന്ന്‌ മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ രാജീവ്‌ കുമാർ. ഒഴിവ്‌ വന്ന്‌ ആറു മാസത്തിനകം ഉപതെരഞ്ഞെടുപ്പ്‌ നടത്തിയാൽ മതിയെന്നാണ്‌ ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ. ഫെബ്രുവരിവരെയുള്ള ഒഴിവുകളാണ്‌ പരിഗണിച്ചത്‌. വയനാട്ടിൽ ഒഴിവ്‌ വന്നത്‌ മാർച്ച്‌ 23നാണ്‌.

ശിക്ഷാവിധിക്കെതിരെ അ പ്പീൽ നൽകാൻ രാഹുൽ ഗാന്ധിക്ക്‌ കോടതി ഒരു മാസം സമയം നൽകിയിട്ടുണ്ടെന്നും രാജീവ്‌കുമാർ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. അതേസമയം, ലോക്‌സഭയുടെ കാലാവധി ഒരു വർഷം ശേഷിക്കുന്നതിനാൽ ഉപതെരഞ്ഞെടുപ്പിന്‌ സാധ്യതയുണ്ടെന്നും മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top