25 April Thursday

ചുവരുകൾ വിവരിക്കും സഹകരണത്തിന്റെ ചരിത്രം

വെബ് ഡെസ്‌ക്‌Updated: Thursday Nov 18, 2021

സഹകരണഭവനിൽ സഹകരണ പ്രസ്ഥാനത്തിന്റെ ചരിത്രം വിശദമാക്കുന്ന ചരിത്ര ചിത്രപ്രദർശനം 
ഉദ്‌ഘാടനം ചെയ്ത മന്ത്രി വി എൻ വാസവൻ പ്രദർശനം കാണുന്നു


തിരുവനന്തപുരം
സഹകരണ പ്രസ്ഥാനത്തിന്റെ ആരംഭം മുതലുള്ള ചരിത്രവും ചിത്രങ്ങളും ഇനി പൊതുദൃശ്യാനുഭവം. ആസ്ഥാന മന്ദിരമായ ജഗതിയിലെ ജവാഹർ സഹകരണ ഭവനിലാണ് സഹകരണ വകുപ്പ് ചിത്രപ്രദർശനം ഒരുക്കിയത്‌.

സഹകരണ ചരിത്ര മ്യൂസിയമെന്ന കാഴ്‌ചപ്പാടിന്റെ തുടക്കമാണ്‌ നാലു നിലകളിലായി സജ്ജമാക്കിയ പ്രദർശനം. സഹകരണ ചരിത്രഗതിയുടെ ചെറുവിവരണങ്ങളുമുണ്ട്‌. ലോക സഹകരണ പ്രസ്ഥാനം, അതിന്റെ വളർച്ച, അസുലഭ മുഹൂർത്തങ്ങൾ, ഇന്ത്യയിലെയും കേരളത്തിലെയും സഹകരണ പ്രസ്ഥാനത്തിന്റെ ചരിത്രം എന്നിവ പ്രദർശനത്തിലുണ്ട്. തുടക്കക്കാരൻ റോബർട്ട്‌ ഓവൻ മുതൽ ജപ്പാനിലെ ടൊയോഹിക്കോ കഗാവ വരെ, സഹകരണ പ്രസ്ഥാനത്തിന്റെ ലോക നേതാക്കളുടെ മുൻനിരക്കാരിൽ 30 പേരുടെ അപൂർവ ചിത്രവും വിവരണവുമുണ്ട്‌. കേരളത്തിലെ ആദ്യ സഹകരണ മന്ത്രി ജോസഫ്‌ മുണ്ടശ്ശേരി മുതൽ എല്ലാ സഹകരണ മന്ത്രിമാരെയും പ്രദർശനം പരിചയപ്പെടുത്തുന്നു. സഹകരണ വകുപ്പിന്റെ അഭിമാനകരമായ നേട്ടങ്ങളാണ്‌ മറ്റൊരു മേഖല. നിക്ഷേപ സമാഹരണ യജ്ഞത്തിന്റെ തുടക്കവും വളർച്ചയും മാവേലി സ്‌റ്റോർ, കേരള ബാങ്ക്‌, കെയർ കേരള തുടങ്ങിയവയും വിഷയമാകുന്നു. ലോകത്തെയും ഇന്ത്യയിലെയും സഹകരണ പ്രസ്ഥാനത്തിന്റെ തുടക്കവും വികാസവും വിവരിക്കുന്ന അമ്പതു വീതം ചിത്രങ്ങളുണ്ട്‌. രണ്ടുമുതൽ അഞ്ചുവരെ നിലകളിലെ പ്രവേശന കവാടങ്ങളിലും അകത്തെ ചുമരുകളിലുമാണ്‌ പ്രദർശനം.

സഹകരണ ചരിത്ര ലേഖന പദ്ധതിയുടെ പൂർത്തീകരണ പ്രഖ്യാപനം മന്ത്രി വി എൻ വാസവൻ നിർവഹിച്ചു. സഹകരണ സെക്രട്ടറി മിനി ആന്റണി അധ്യക്ഷയായി. സഹകരണ സംഘം രജിസ്‌ട്രാർ പി ബി നൂഹ്‌, അഡീഷണൽ രജിസ്‌ട്രാർ (ജനറൽ) ഡി കൃഷ്‌ണകുമാർ, ഐടി വിഭാഗം നോഡൽ ഓഫീസറും അസിസ്‌റ്റന്റ്‌ രജിസ്‌ട്രാറുമായ അയ്യപ്പൻ നായർ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top