25 April Thursday
എസ്‌എഫ്‌ഐ ജില്ലാ സമ്മേളനം

പ്രതിനിധി സമ്മേളനത്തിന്‌ തുടക്കം

സ്വന്തം ലേഖകൻUpdated: Wednesday May 31, 2023

എസ്‌എഫ്‌ഐ ജില്ലാ സമ്മേളനം മൂച്ചിക്കൽ ക്രൗൺ ഓഡിറ്റോറിയത്തിൽ പ്രൊഫ. കെ ഇ എൻ കുഞ്ഞഹമ്മദ്‌ ഉദ്‌ഘാടനംചെയ്യുന്നു

 
താനൂർ
എസ്‌എഫ്‌ഐ 47-ാം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം മുഹമ്മദ് മുസ്തഫ–-സെയ്‌താലി നഗറിൽ (മൂച്ചിക്കൽ ക്രൗൺ ഓഡിറ്റോറിയം) തുടങ്ങി. ജില്ലയിലെ 16 ഏരിയകളിൽനിന്നായി ജില്ലാ കമ്മിറ്റിയംഗങ്ങൾ ഉൾപ്പെടെ 404 പ്രതിനിധികൾ പങ്കെടുക്കുന്നു.  
സമ്മേളനം പ്രൊഫ. കെ ഇ എൻ കുഞ്ഞഹമ്മദ് ഉദ്ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ എൻ ആദിൽ പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ ഹരിമോൻ രക്തസാക്ഷി പ്രമേയവും ടി സ്‌നേഹ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി എം സജാദ്‌ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന പ്രസിഡന്റ്‌ കെ അനുശ്രീ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. 
എൻ ആദിൽ (കൺവീനർ),  ടി സ്‌നേഹ, എ പി അഭിനവ്‌, എം ആദിത്യ എന്നിവരടങ്ങിയതാണ്‌ പ്രസീഡിയം. കെ ഹരിമോൻ (പ്രമേയം), പി അക്ഷര (മിനുട്‌സ്‌), എം സുജിൻ (ക്രഡൻഷ്യൽ), എം പി ശ്യാംജിത്ത്‌ (രജിസ്‌ട്രേഷൻ) എന്നിവർ സബ്‌ കമ്മിറ്റി കൺവീനർമാരാണ്‌. സംസ്ഥാന ജോയിന്റ്‌ സെക്രട്ടറിമാരായ ഇ അഫ്‌സൽ, ഹസൻ മുബാറക്ക്‌ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നു. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്‌ പി ഷബീർ, ജില്ലാ സെക്രട്ടറി കെ ശ്യാം പ്രസാദ്‌ എന്നിവർ അഭിവാദ്യംചെയ്‌തു. സ്വാഗതസംഘം രക്ഷാധികാരി ഇ ജയൻ സ്വാഗതം പറഞ്ഞു. 
റിപ്പോർട്ടിൻമേൽ പ്രതിനിധികളുടെ പൊതുചർച്ച തുടങ്ങി. ബുധനാഴ്‌ച ചർച്ചയ്‌ക്കുള്ള മറുപടിയും ക്രഡൻഷ്യൽ റിപ്പോർട്ട്‌ അവതരണവും. പുതിയ ജില്ലാ കമ്മിറ്റിയെയും ഭാരവാഹികളെയും തെരഞ്ഞെടുക്കുന്നതോടെ സമ്മേളനം സമാപിക്കും.
 
ജില്ലയിൽ ഗവ. എൻജിനിയറിങ് കോളേജ് വേണം
താനൂർ
മലപ്പുറം ജില്ലയിൽ ഗവ. എൻജിനിയറിങ് കോളേജ് അനുവദിക്കണമെന്ന്‌ എസ്എഫ്ഐ ജില്ലാ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയ്ക്ക് സ്വന്തം കെട്ടിടം യാഥാർഥ്യമാക്കുക, പുത്തൻ ദേശീയ വിദ്യാഭ്യാസനയം പിൻവലിക്കുക, എൻസിഇആർടി സിലബസ് പരിഷ്കരണത്തിൽനിന്ന് ചരിത്ര- ശാസ്ത്ര പാഠഭാഗങ്ങൾ ഒഴിവാക്കാനുള്ള നീക്കം പിൻവലിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top