16 September Tuesday

കേരളത്തെ 
ഞെരുക്കുന്നതിനെതിരെ രോഷാഗ്‌നി

വെബ് ഡെസ്‌ക്‌Updated: Wednesday May 31, 2023

കേന്ദ്രസർക്കാർ സാമ്പത്തിക ഉപരോധത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ മലപ്പുറം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച്

മലപ്പുറം

കേരളത്തിനുനേരെ അപ്രഖ്യാപിത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ നയത്തിൽ ഡിവൈഎഫ്‌ഐ പ്രതിഷേധിച്ചു. ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ മലപ്പുറം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. യൂത്ത് സെന്ററിന് സമീപത്തുനിന്ന് ആരംഭിച്ച മാർച്ച്‌ പോസ്റ്റ് ഓഫീസിന് മുന്നിൽ സമാപിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം അഡ്വ. കെ പി സുമതി ഉദ്‌ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് പി ഷബീർ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി മുനീർ, കെ പി അനീഷ്, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ എൻ എം ഷഫീഖ്, സി ഇല്യാസ്, സി എം സിബ്‌ല എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ ശ്യാം പ്രസാദ് സ്വാഗതവും ജില്ലാ സെക്രട്ടറിയറ്റ് അംഗം പി സെയ്ഫുദ്ദീൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top