20 April Saturday

സിപിഐ എം നിർമിച്ച വീടിന്റെ താക്കോൽ കൈമാറി

വെബ് ഡെസ്‌ക്‌Updated: Wednesday May 31, 2023

സിപിഐ എം വെട്ടത്തൂർ ബ്രാഞ്ച് നിർമിച്ച വീടിന്റെ താക്കോൽ കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി കൈമാറുന്നു

കൊണ്ടോട്ടി 
വെട്ടത്തൂരിലെ പരേതരായ പടിഞ്ഞാറയിൽ രഘുനാഥിന്റെയും ധനലക്ഷ്മിയുടെയും മക്കളായ അശ്വനിക്കും അശ്വിനും സിപിഐ എം വെട്ടത്തൂർ ബ്രാഞ്ച് നിർമിച്ച വീടിന്റെ താക്കോൽദാനം കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി  നിർവഹിച്ചു. 2018ലെ മഹാപ്രളയത്തിലാണ് ഇവരുടെ വീട് നഷ്ടപ്പെട്ടത്. 
വാഴക്കാട് ലോക്കൽ സെക്രട്ടറി വി രാജഗോപാലൻ അധ്യക്ഷനായി. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ നാസർ കൊളായി, എ പി മോഹൻദാസ്, എടത്തൊടി ഭാസ്കരൻ, കെ ഭാസ്കരൻ, പി ഗംഗാധരൻ, എ പി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top