18 December Thursday
ആരോഗ്യമേഖലയിൽ വിവിധ കോഴ്സുകൾ

മൗലാനയുമായി ചേർന്ന് 
യേനപ്പോയ യൂണിവേഴ്‌സിറ്റി

വെബ് ഡെസ്‌ക്‌Updated: Wednesday May 31, 2023
 
പെരിന്തൽമണ്ണ
ആരോഗ്യമേഖലയിൽ വിവിധ കോഴ്സുകളുമായി മൗലാന നഴ്സിങ്‌ കോളേജും മംഗളൂരു ആസ്ഥാനമായ യേനപ്പോയ യൂണിവേഴ്സിറ്റിയും കൈകോർക്കുന്നു. ഈ മേഖലയിൽ ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്നവർക്ക്‌ പുതിയ കാൽവയ്പ് ഏറെ സഹായകരമാണെന്ന്‌  ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോഴ്സിന്റെ ഭാഗമായ തിയറി പഠനം യേനപ്പോയ യൂണിവേഴ്സിറ്റിയിലും പ്രാക്ടിക്കൽ പഠനം മൗലാനയിലും സാധിക്കും. മെഡിക്കൽ ഇമേജിങ്‌ ടെക്നോളജി, കാർഡിയോ വാസ്‌കുലാർ ടെക്നോളജി, ഫിസിഷ്യൻ അസിസ്റ്റന്റ്‌ തുടങ്ങിയ കോഴ്‌സുകളും  ബിരുദാനന്തര ബിരുദ കോഴ്സുകളും ഈ വർഷം ആരംഭിക്കും. ഫോൺ: 8714614408.  വാർത്താസമ്മേളനത്തിൽ ടോമിൻ ജോസഫ്, വി എം സെയ്ദു മുഹമ്മദ്, രാംദാസ്, പി ഗഫൂർ, അഭിജിത് ഗുപ്ത, വി ജിഹാദ്, കെ വിനു എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top