26 April Friday

കേന്ദ്രസർക്കാരിനെതിരെ വിദ്യാർഥി പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Friday Mar 31, 2023

മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിലേക്ക്‌ എസ്‌എഫ്‌ഐ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ച്‌

മലപ്പുറം
കേന്ദ്രീയ വിദ്യാലയങ്ങളെ കാവിവൽക്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ വിദ്യാർഥി പ്രതിഷേധം. കേന്ദ്രീയ വിദ്യാലയം വിദ്യാർഥികൾക്ക്‌ നടത്തുന്ന ജവാഹർലാൽ നെഹ്‌റു നാഷണൽ സയൻസ്‌ മാത്തമാറ്റിക്‌സ്‌ ആൻഡ്‌ എൻവയോൺമെന്റ്‌ (ജെഎൻഎൻ എസ്‌എംഇ) എക്‌സിബിഷന്റെ പേരുമാറ്റാനുള്ള നീക്കത്തിൽനിന്ന്‌ കേന്ദ്ര സർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ട്‌ മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിലേക്ക്‌ എസ്‌എഫ്‌ഐ നേതൃത്വത്തിൽ മാർച്ച്‌ നടത്തി. കേന്ദ്ര എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയംഗം ഇ അഫ്‌സൽ ഉദ്‌ഘാടനംചെയ്‌തു.
സംസ്ഥാന കമ്മിറ്റിയംഗം കെ ഹരിമോൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം ഗസൽ റിയാസ്‌, ജില്ലാ ജോയിന്റ്‌ സെക്രട്ടറി കെ മുഹമ്മദലി ഷിഹാബ്‌ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം സജാദ്‌ സ്വാഗതവും പി അക്ഷര നന്ദിയും പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top