26 April Friday

കോട്ടക്കൽ ആര്യവൈദ്യശാല 
സ്ഥാപിതദിനം ആഘോഷിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 31, 2023

കോട്ടക്കൽ ആര്യവൈദ്യശാല സ്ഥാപിത ദിനാഘോഷം ഉദ്‌ഘാടനംചെയ്യാനെത്തിയ ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ളക്കും മുഖ്യാതിഥി ഗായിക കെ എസ്‌ ചിത്രയ്‌ക്കുമൊപ്പം ആബിദ്‌ ഹുസൈൻ തങ്ങൾ എംഎൽഎ, ഡോ. പി എം വാരിയർ എന്നിവർ

മലപ്പുറം
കോട്ടക്കൽ ആര്യവൈദ്യശാലയുടെ 79–-ാം സ്ഥാപിതദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള ഉദ്ഘാടനംചെയ്‌തു. കെ കെ ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ അധ്യക്ഷനായി. കോട്ടക്കൽ നഗരസഭാ ചെയർപേഴ്സൺ ബുഷ്റ ഷബീർ, ആര്യവൈദ്യശാല മാനേജിങ്‌ ട്രസ്റ്റി ഡോ. പി എം വാരിയർ, ഡോ. കെ മുരളീധരൻ എന്നിവർ സംസാരിച്ചു. 
പൊതുസമ്മേളനത്തിൽ ഗായിക കെ എസ് ചിത്ര മുഖ്യാതിഥിയായി. കൃഷിവകുപ്പ്‌ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി അശോക്, വൈദ്യരത്നം പി എസ് വാരിയർ സ്മാരക പ്രഭാഷണവും ഡോ. എഴുമറ്റൂർ രാജരാജവർമ അനുസ്‌മരണ പ്രഭാഷണവും നടത്തി. ഡോ. പി എം വാരിയർ അധ്യക്ഷനായി. ഡോ. ജി സി ഗോപാലപിള്ള, ഡോ. പി ആർ രമേഷ് എന്നിവർ സംസാരിച്ചു.
ഡോ. അയന പി ഉത്തമൻ, ഡോ. ആർ കാവ്യ, ഡോ. നന്ദിനി വേണുഗോപാൽ എന്നിവർക്ക്‌ ശതാബ്‌ദി പുരസ്‌കാരം 2022 സമ്മാനിച്ചു. തെരഞ്ഞെടുത്ത വിദ്യാർഥികൾക്ക്‌ വിവിധ സ്‌കോളർഷിപ്പുകൾ വിതരണംചെയ്‌തു. 
ജീവനക്കാർക്കും കുട്ടികൾക്കുമായി നടത്തിയ കലാമത്സരങ്ങളിൽ തെരഞ്ഞെടുത്തവയുടെ അവതരണവും കലാ കായിക മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാന വിതരണവും നടത്തി. ജീവനക്കാരുടെ നൃത്തസന്ധ്യയും അരങ്ങേറി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top