27 April Saturday

ഉണ്യാലിനെ ഉഷാറാക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Jan 31, 2023
താനൂർ
നിറമരുതൂർ പഞ്ചായത്തിലെ ഉണ്യാൽ ബീച്ചിൽ നടപ്പാക്കുന്ന ടൂറിസം പദ്ധതിയുടെ ഒന്നാംഘട്ടം പ്രവൃത്തി ഉദ്ഘാടനം അഴീക്കലിൽ മന്ത്രി വി അബ്ദുറഹ്മാൻ നിർവഹിച്ചു. ശ്യാമപ്രസാദ് മുഖർജി റൂർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 2.62 കോടി ചെലവിലാണ്‌ പദ്ധതി നടപ്പാക്കുന്നത്‌.  നിറമരുതൂർ പഞ്ചായത്ത് പ്രസിഡന്റ് പി ഇസ്മായിൽ അധ്യക്ഷനായി. 
താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സൽമത്ത് മുഖ്യാതിഥിയായി. ഹാർബർ എൻജിനിയറിങ് വകുപ്പ് സൂപ്രണ്ടിങ് എൻജിനിയർ മുഹമ്മദ് അൻസാരി, പി പി സൈതലവി, വി ഇ എം ഇക്ബാൽ, കെ പ്രേമ, നാസർ പോളാട്ട്, പി ഷഹദുള്ള, എസ് ജോസ്‌കുമാർ എന്നിവർ സംസാരിച്ചു.
ഒന്നാംഘട്ട പ്രവൃത്തിയുടെ ഭാഗമായി ഉണ്യാൽ അഴീക്കൽ തടാകം ബോട്ടിങ്ങിനായി ആഴം വർധിപ്പിക്കൽ, തടാകതീരത്തിന് സമാന്തരമായി 137 മീറ്റർ നീളത്തിലും മൂന്ന്‌ മീറ്റർ വീതിയിലുമുള്ള നടപ്പാത, ഷോപ്പിങ്, ഭക്ഷണശാലകൾ എന്നിവക്കായി കടമുറികൾ ശൗചാലയം എന്നിവ അടങ്ങുന്ന കെട്ടിടസമുച്ചയം, വെള്ളത്തിലൂടെ നെതർലാന്റ്‌ മോഡൽ നടപ്പാത എന്നിവ ഉൾപ്പെടുന്നു. 
പദ്ധതിയുടെ രണ്ടാംഘട്ടമായി ഉണ്യാൽ ബീച്ച് സൗന്ദര്യവൽക്കരണത്തിന് 3.2 കോടിയുടെ പദ്ധതിയും അംഗീകരിച്ചിട്ടുണ്ട്. ഇതിന്റെ പ്രവൃത്തിയും ഉടൻ തുടങ്ങും. കൂടാതെ,  എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 50 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top