20 April Saturday

മൂന്നര ലക്ഷം പേരെ കർഷകസംഘത്തിൽ അംഗങ്ങളാക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Jan 31, 2023

കേരള കര്‍ഷക സംഘം ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ സംസ്ഥാന പ്രസിഡന്റ് എം വിജയകുമാര്‍ ഉദ്ഘാടനംചെയ്യുന്നു

മലപ്പുറം
മൂന്നര ലക്ഷം പേരെ അംഗങ്ങളാക്കാൻ കർഷകസംഘം ജില്ലാ കൺവൻഷൻ തീരുമാനിച്ചു. വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക ടൗൺഹാളിൽ സംസ്ഥാന പ്രസിഡന്റ് എം വിജയകുമാർ ഉദ്ഘാടനംചെയ്തു. 
  മികച്ച ജൈവകർഷകനുള്ള പ്രധാനമന്ത്രി അവാർഡ് ലഭിച്ച കൽപ്പകഞ്ചേരിയിലെ കാലോടി അലവിക്കുട്ടിക്ക് മെമ്പർഷിപ്പ് നൽകി ക്യാമ്പയിൻ ജില്ലാ ഉദ്ഘാടനവും വിജയകുമാർ നിർവഹിച്ചു. 
ജില്ലാ പ്രസിഡന്റ് പി ജ്യോതിഭാസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി എം ഷൗക്കത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി ദിവാകരൻ, കെ ടി അലവിക്കുട്ടി, കെ നാരായണൻ, രജീഷ് ഊപ്പാല, പി ദേവിക്കുട്ടി, ജില്ലാ ജോയിന്റ് സെക്രട്ടറി കെ സുന്ദരരാജൻ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top