29 March Friday

പാലൂര്‍ തൈപ്പൂയ രഥോത്സവം 
തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 31, 2023
മലപ്പുറം 
പാലൂർ തൈപ്പൂയ രഥോത്സവം തുടങ്ങി. ഫെബ്രുവരി അഞ്ചുവരെയാണ്‌ ഉത്സവം. ചൊവ്വ രാത്രി 7.30ന് ഭക്തിഗാനസുധയും 10ന് പുഴയോരഴകുള്ള പെണ്ണ് നാടകവും അരങ്ങേറും. ബുധൻ രാത്രി ഒമ്പതിന് സീതാകല്യാണം നൃത്തശിൽപ്പം. വ്യാഴം രാത്രി ഒമ്പതിന്‌ തിരുവാതിരക്കളി. വെള്ളി രാത്രി എട്ടിന് ഗാനമേള. ശനി പകൽ മൂന്നിന്‌ സാംസ്കാരിക സമ്മേളനവും ലഫ്. കേണൽ നിരഞ്ജൻ അനുസ്മരണവും മന്ത്രി വി അബ്ദുറഹ്‌മാൻ ഉദ്ഘാടനംചെയ്യും. പാലൂർ ഷണ്മുഖ പുരസ്കാരം സംവിധായകൻ ജോയ് മാത്യുവിന് മന്ത്രി സമ്മാനിക്കും. രഥോത്സവം  മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം ആർ മുരളി ഉദ്ഘാടനംചെയ്യും. ഞായറാഴ്ച രാവിലെ ആറുമുതൽ തൈപ്പൂയ മഹാരഥോത്സവം. പകൽ രണ്ടിന്‌ മഹാരഥം എഴുന്നള്ളിപ്പ്. രാത്രി എട്ടിന്‌ മട്ടന്നൂർ ശങ്കരൻകുട്ടിയുടെ തായമ്പകയും ഉണ്ടാകുമെന്ന്‌ സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജനറൽ കൺവീനർ പാലൂർ ഗോപാലകൃഷ്ണ പണിക്കർ, ജോയിന്റ് കൺവീനർ ഇഖ്ബാൽ പി രായിൻ, വി എൻ സുരേഷ്, ടി പി ദിനേശ് കുമാർ, സി സോമസുന്ദരൻ എന്നിവർ പങ്കെടുത്തു.
ഉദ്യോഗാര്‍ഥി 
സംഗമം
മലപ്പുറം
കുടുംബശ്രീ ജില്ലാ മിഷന്റെ ഷാംപൂ ആൻഡ് സോപ്പ് മാനുഫാക്ചറിങ് കോഴ്‌സ് പൂർത്തീകരിച്ച ഉദ്യോഗാർഥികളുടെ സംഗമം നടന്നു. ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ജാഫർ കെ കക്കൂത്ത് സർട്ടിഫിക്കറ്റ്‌ നൽകി ഉദ്ഘാടനംചെയ്‌തു. 35 അംഗങ്ങൾക്കാണ് പരിശീലനം നൽകിയത്.
തുക അനുവദിച്ചു
മലപ്പുറം
വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന്‌ റോഡുകൾക്ക്‌ തുക അനുവദിച്ചു. മഞ്ചേരി നഗരസഭയിലെ മംഗലശേരി- ഡിബിഎ റോഡ് പ്രവൃത്തി നടത്തുന്നതിന് പത്ത് ലക്ഷം രൂപയും എടവണ്ണ പഞ്ചായത്തിലെ യുപി സ്‌കൂൾ പാത്ത് വേ റോഡ്, പൂക്കോട്ടൂർ പഞ്ചായത്തിലെ പനച്ചിക്കൽ റോഡ് എന്നിവയുടെ പ്രവൃത്തികൾക്ക് മൂന്ന് ലക്ഷം രൂപവീതവും അനുവദിച്ചതായി കലക്ടർ അറിയിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top