20 April Saturday

സിഐടിയു പ്രതിഷേധ കൂട്ടായ്‌മ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 30, 2022

പ്രതിഷേധ കൂട്ടായ്മ സിഐടിയു ദേശീയ സെക്രട്ടറി പി നന്ദകുമാർ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

തിരൂർ
സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനുള്ള ഗവർണറുടെ നീക്കത്തിനെതിരെ സിഐടിയു ജില്ലാ കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. തിരൂർ ബസ് സ്റ്റാൻഡ്‌ പരിസരത്ത് സിഐടിയു ദേശീയ സെക്രട്ടറി പി നന്ദകുമാർ എംഎൽഎ ഉദ്ഘാടനംചെയ്തു. സിഐടിയു ജില്ലാ പ്രസിഡന്റ്‌ വി ശശികുമാർ അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ, സംസ്ഥാന കമ്മിറ്റി അംഗം വി പി സോമസുന്ദരൻ, അഡ്വ. പി ഹംസക്കുട്ടി, ഇ എൻ ജിതേന്ദ്രൻ, അഡ്വ. യു സൈനുദ്ദീൻ എന്നിവർ സംസാരിച്ചു. കെ വി പ്രസാദ് സ്വാഗതം പറഞ്ഞു. പൂങ്ങോട്ടുകുളത്തുനിന്ന് ആരംഭിച്ച പ്രകടനം നഗരംചുറ്റി ബസ് സ്റ്റാൻഡിൽ സമാപിച്ചു. അഡ്വ. എം ബി ഫൈസൽ, എം ബാപ്പുട്ടി, ഭവിത എന്നിവർ നേതൃത്വം നൽകി.തിരൂർ
സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനുള്ള ഗവർണറുടെ നീക്കത്തിനെതിരെ സിഐടിയു ജില്ലാ കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top