18 April Thursday

മിനി ബൈക്ക്‌ 
മെയ്‌ഡ്‌ ഇൻ മഞ്ചേരി

സ്വന്തം ലേഖകൻUpdated: Wednesday Nov 30, 2022

മുനവിർ മിനി ബെെക്കുമായി

വിവിധ  വാഹനങ്ങളുടെ പാർട്‌സുകൾ 
ഉപയോഗിച്ച്‌ മിനി ബൈക്ക്‌ നിർമിച്ച്‌ 
യുവാവ്‌

 
മഞ്ചേരി
സ്‌പോർട്‌സ്‌ ബൈക്കുകളെ വെല്ലാൻ മഞ്ചേരിയിൽനിന്നൊരു ‘കുഞ്ഞൻ’. വിവിധ വാഹനങ്ങളുടെ ഭാഗങ്ങൾ ഉപയോഗിച്ച്‌ മിനി ബൈക്ക്‌ നിർമിച്ച്‌ മഞ്ചേരി കുട്ടശേരിയിലെ വെള്ളിയോട്ടിൽ മുനവിർ. എളങ്കൂർ ചാരങ്കാവിൽ ‘സ്‌മോക്കർ’  വർക്ക്‌ഷോപ്പ്‌ നടത്തുന്ന മുനവിറിന്‌ ബൈക്ക്‌ തീവ്രമായ ആഗ്രഹമാണ്‌. 
മിനി ബൈക്കിന്‌ ഹോണ്ട ആക്ടീവയുടെ എൻജിനും  ഏവിയേറ്ററിന്റെ രണ്ട് ടയറുകളും  ഹീറോ ഹോണ്ടയുടെ ഷോക്കാബ്‌സറും ആർവൺ ഫൈവിന്റെ എയർ ഫിൽട്ടറുമാണ്‌ ഉപയോഗിച്ചത്‌. ആക്ടീവയുടെ മുൻഭാഗത്തെ മട്ഗാഡ് രൂപമാറ്റംവരുത്തിയാണ് പെട്രോൾ ടാങ്ക് സജ്ജമാക്കിയത്. 
ബൈക്കിന് 35 കി.മീ മൈലേജ് കിട്ടും. ഭാരംകുറഞ്ഞതുകൊണ്ട് കുട്ടികൾക്കും ഓടിക്കാം. വാഹനത്തിന്റെ പാർട്‌സുകൾ വാങ്ങാൻ 30,000 രൂപ ചെലവിട്ടു.   ബൈക്ക്‌ കാണാനും അഭിനന്ദിക്കാനുമായി നിരവധി സുഹൃത്തുക്കളാണ്‌ മുനവിറിന്റെ വീട്ടിലെത്തുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top