24 April Wednesday

വിദ്യാഭ്യാസ 
ആനുകൂല്യത്തിന് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 30, 2022
മലപ്പുറം
കേരള തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2022 -–- 2023 വർഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിന് ഓൺലൈനിൽ അപേക്ഷിക്കാം. എട്ടുമുതൽ  ബിരുദ–- ബിരുദാനന്തര, പ്രൊഫഷണൽ, എൻട്രൻസ് കോച്ചിങ് കോഴ്‌സുകൾക്ക് പഠിക്കുന്നവർക്ക് അപേക്ഷിക്കാം. മുൻ അധ്യയന വർഷങ്ങളിൽ ആനുകൂല്യം ലഭിച്ചവർ അത്‌ പുതുക്കാനുള്ള അപേക്ഷ  www.labourwelfarefund.in മുഖേന സമർപ്പിക്കണം. അപേക്ഷകൻ ജോലിചെയ്യുന്ന സ്ഥാപന ഉടമയുടെ സാക്ഷ്യപത്രം, വിദ്യാർഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരി നൽകുന്ന സാക്ഷ്യപത്രം എന്നിവയുടെ മാതൃക വെബ് സൈറ്റിൽനിന്ന് ഡൗൺ ലോഡ് ചെയ്ത് സാക്ഷ്യപ്പെടുത്തിയശേഷം  സമർപ്പിക്കണം. അവസാന തീയതി:  20. 
 
 
 
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top