26 April Friday

ഉണർന്നു ടൂറിസം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021

ഇടവേളക്ക് ശേഷം തുറന്ന കോട്ടക്കുന്ന് ടൂറിസം പാർക്കിലെത്തിയ സന്ദർശകരുടെ തിരക്ക്

മലപ്പുറം
കാലവർഷ മുന്നറിയിപ്പുകൾ ഒഴിഞ്ഞതോടെ കുതിപ്പിലേക്ക്‌ ഉയർന്ന്‌ ജില്ലയുടെ വിനോദസഞ്ചാര മേഖല. ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങൾ രണ്ടുദിവസത്തിനിടെ സന്ദർശിച്ചത്‌ പതിനയ്യായിരത്തോളം പേർ. കോട്ടക്കുന്നിൽമാത്രം 13,000 പേർ സന്ദർശനം നടത്തി. ആഢ്യൻപാറയിൽ ആയിരത്തഞ്ഞൂറോളം പേർ എത്തിയെന്നാണ്‌ കണക്കുകൾ. കുടുംബസമേതം എത്തിയവരായിരുന്നു കൂടുതലും. ഞായറാഴ്‌ച നല്ല തിരക്കായിരുന്നു.
ആഢ്യൻപാറ വെള്ളച്ചാട്ടം രാവിലെ 10 മുതൽ അഞ്ചുവരെയും കോട്ടക്കുന്ന്‌ രാവിലെ 10 മുതൽ രാത്രി എട്ടുവരെയുമാണ്‌ തുറന്നു പ്രവർത്തിക്കുക. നിളയോരത്തും ആളുകളെത്തുന്നുണ്ട്‌. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചാണ്‌ പ്രവേശനം. ആളുകളുടെ വരവിൽ വലിയ പ്രതീക്ഷയിലാണ്‌ അധികൃതർ. മേഖലയിൽ വൈദഗ്‌ധ്യമുള്ളവരെ ഭാഗമാക്കി വിനോദസഞ്ചാര മേഖലയുടെ വികസനത്തിന്‌ വിപുലമായ പ്രവർത്തനങ്ങളാണ്‌ സർക്കാർ നടപ്പാക്കുന്നത്‌.
കേരളാംകുണ്ട്‌ 
തുറക്കില്ല
വന്യമൃഗ ഭീഷണി നിലനിൽക്കുന്നതിനാൽ കേരളാംകുണ്ട്‌ വെള്ളച്ചാട്ടം താൽക്കാലികമായി തുറന്നിട്ടില്ല. മറ്റ്‌ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും തുറന്നിട്ടുണ്ടെങ്കിലും കാലാവസ്ഥാ മുന്നറിയിപ്പുള്ള ദിവസങ്ങളിൽ പ്രവർത്തനമുണ്ടാകില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top