26 April Friday

നിളയുടെ തീരത്ത് സ്പാനിഷ് സ്പാരോ; കൗതുകമായി യൂറോപ്യന്‍ ദേശാടനക്കിളി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021
തിരൂർ
ഭാരതപ്പുഴയോരത്തുനിന്ന് വീണ്ടും യൂറോപ്യൻ ദേശാടനപക്ഷിയെ കണ്ടെത്തി. ശീതകാലത്ത്‌ വടക്കേ ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ എന്നിവിടങ്ങളിലേക്ക് അതിഥിയായി എത്തുന്ന സ്പാനിഷ് സ്പാരോയെ  ആദ്യമായാണ്‌ കേരളത്തിൽ  കണ്ടെത്തിയത്. ദിവസങ്ങൾക്കുമുമ്പാണ് കേരളത്തിൽ ആദ്യമായി വിരുന്നെത്തിയ തോട്ടക്കാരൻ തിനക്കുരുവിയെ ഭാരതപ്പുഴ- പൊന്നാനി തീരത്തുനിന്നും കണ്ടെത്തിയത്.

സ്പാനിഷ് സ്പാരോ ഭാരതപ്പുഴയോരത്തുണ്ടെന്നറിഞ്ഞ്‌  കണ്ണൂരിൽനിന്നെത്തിയ പക്ഷിനിരീക്ഷകരായ ഡോ. ജയൻ തോമസ്, അശ്വിൻ ജനാർദനൻ  എന്നിവരാണ്  ഈ പക്ഷിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. പിന്നീട് പക്ഷിനിരീക്ഷക കൂട്ടായ്മയിലെ ഗ്രൂപ്പുകളിൽ ചർച്ച നടത്തി സ്ഥിരീകരിക്കുകയും ചെയ്തു. പുറത്തൂർ –-- പൊന്നാനി പുഴയുടെ സംഗമവും ഇവിടെയാണ്. നമ്മുടെ നാട്ടിലെ അങ്ങാടിക്കുരുവി വിഭാഗത്തിൽപെട്ട ഈ പക്ഷിയെ തിരിച്ചറിയുന്നത് കഴുത്തിലെ കറുത്ത നിറം, മാറിൽ കാണപ്പെടുന്ന വലിയ കറുത്ത വരകൾ, തലയിലെ കിരീടംപോലെ തോന്നിക്കുന്ന തവിട്ടു നിറം എന്നിവ നോക്കിയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top