19 April Friday

അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കും: നിർമാണ തൊഴിലാളി യൂണിയൻ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021
മലപ്പുറം 
കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (സിഐടിയു) ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ നടത്തുന്ന അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കാൻ നിർമാണ തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. രണ്ടാം തീയതി കേന്ദ്ര സർക്കാർ ഓഫീസുകൾക്കുമുന്നിൽ ഏരിയാ അടിസ്ഥാനത്തിൽ  മാർച്ചും ധർണയും നടത്തും. പണിമുടക്കിന്റെ പ്രചാരണാർഥം ഏരിയാ  അടിസ്ഥാനത്തിൽ പ്രചാരണ ജാഥകളും തൊഴിലാളി കൺവൻഷനുകളും നടത്തും. സിമന്റ്‌, കമ്പി  ഉൾപ്പെടെയുള്ള നിർമാണസാമഗ്രികളുടെ വിലക്കയറ്റം തടയുക, നിർമാണ തൊഴിലാളി  ക്ഷേമനിധി ബോർഡ് പെൻഷൻ  സാമ്പത്തികബാധ്യത  കേന്ദ്രസർക്കാർ ഏറ്റെടുക്കുക, 1996ലെ നിർമാണ തൊഴിലാളി ക്ഷേമനിധി നിയമവും സെസ്  നിയമവും സംരക്ഷിക്കുക, നിർമാണ തൊഴിലാളികളുടെ കുടുംബങ്ങൾക്ക് പ്രതിമാസം 7500 രൂപയും 10 കിലോ ഭക്ഷ്യധാന്യവും സൗജന്യമായി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ കെ ജയരാജ് അധ്യക്ഷനായി. സെക്രട്ടറി വി പി സക്കറിയ, സംസ്ഥാന കമ്മിറ്റി അംഗം എ ആർ വേലു എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top