മലപ്പുറം
കേരള വികസനത്തെ അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നിലപാടിനെതിരെ എൽഡിഎഫ് ചൊവ്വാഴ്‌ച ജില്ലാ കേന്ദ്രത്തിൽ പ്രതിഷേധിക്കും. വൈകിട്ട് അഞ്ചുമുതൽ ഏഴുവരെ മലപ്പുറത്ത് നടക്കുന്ന ധർണ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി ഉദ്‌ഘാടനംചെയ്യും. കേരളം നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പ്രധാന പദ്ധതികളായ റെയിൽവേ സിൽവർലൈൻ പദ്ധതിയോടും നിർദിഷ്ട ശബരിമല വിമാനത്താവളത്തോടുമുള്ള കേന്ദ്രത്തിന്റെ നിഷേധാത്മക നിലപാടിനെതിരെയാണ് സമരം. എംഎൻആർഇജി പദ്ധതിതുകയ്‌ക്കുള്ള കേന്ദ്ര വിഹിതം, സംസ്ഥാനത്തിന് നൽകാനുള്ള ഭീമമായ ജിഎസ്‌ടി കുടിശ്ശിക എന്നിവ ഉടൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് പ്രതിഷേധം. ധർണയിൽ എൽഡിഎഫ് ജനപ്രതിനിധികളും നേതാക്കളും പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം വി പി അനിൽ, സിപിഐ ജില്ലാ സെക്രട്ടറി പി കെ കൃഷ്‌ണദാസ് എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..