കരിപ്പൂർ
സാങ്കേതികത്തകരാറിനെ തുടർന്ന് കരിപ്പൂരിൽ വിമാന സർവീസുകൾ വൈകിയത് യാത്രക്കാരെ വലച്ചു. എയർ ഇന്ത്യാ എക്സ്പ്രസിന്റെ രണ്ട് വിമാനങ്ങളാണ് വൈകിയത്. യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചു. നെടുമ്പാശ്ശേരിയിൽനിന്ന് കരിപ്പൂരിലെത്തി ബഹറൈനിലേക്ക് പറക്കേണ്ട എയർ ഇന്ത്യാ എക്സ്പ്രസിന്റെ ഐഎക്സ് 473 വിമാനം നാലര മണിക്കൂർ വൈകിയാണ് കരിപ്പൂരിലെത്തിയത്. വെള്ളി പുലർച്ചെ 6.30ന് കരിപ്പൂരിലെത്തി 7.20ന് പോകേണ്ട വിമാനം പകൽ 11നാണ് പുറപ്പെട്ടത്. ഐഎക്സ് 373 തിരുവനന്തപുരം–-കരിപ്പൂർ–- ദോഹ വിമാനവും നാല് മണിക്കൂർ വൈകി. രാവിലെ 8.45ന് പോകേണ്ട വിമാനം പകൽ 12.50നാണ് പറന്നത്. സാങ്കേതികത്തകരാറിനെ തുടർന്ന് നെടുമ്പാശ്ശേരി, തിരുവനന്തപ്പുരം വിമാനത്താവളങ്ങളിൽനിന്ന് പുറപ്പെടാൻ വൈകിയതാണ് താളപ്പിഴയ്ക്ക് കാരണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..