മലപ്പുറം
കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംശദായം അടക്കാതെ അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികൾക്ക് അംശദായ കുടിശ്ശികയും പിഴയും ഒക്ടോബർ 31വരെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസുകളിൽ അടയ്ക്കാം. കുടിശ്ശിക വരുത്തിയ ഓരോ വർഷത്തിനും 10 രൂപ നിരക്കിൽ പിഴ ഈടാക്കും. ഇതിനകം 60 വയസ്സ് പൂർത്തിയാക്കിയ തൊഴിലാളികൾക്ക് കുടിശ്ശിക അടയ്‌ക്കാനും അംഗത്വം പുനഃസ്ഥാപിക്കാനും സാധിക്കില്ല. കുടിശ്ശിക അടയ്ക്കാൻ അംഗത്തിന്റെ ആധാർ കാർഡിന്റെ പകർപ്പ് ഹാജരാക്കണം. ഫോൺ: 0483 2732001.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..