മലപ്പുറം
അയിത്താചരണം, ജാതി വിവേചനം, അനാചാരങ്ങൾ തിരസ്‌കരിക്കുക എന്ന മുദ്രാവാക്യത്തിൽ പട്ടികജാതി ക്ഷേമ സമിതി മലപ്പുറം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ മലപ്പുറത്ത് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. സിവിൽ സ്റ്റേഷന് സമീപം പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. രാജേഷ് പുതുക്കാട് ഉദ്ഘാടനംചെയ്തു. പികെഎസ് ജില്ലാ പ്രസിഡന്റ് എൻ അയ്യപ്പൻകുട്ടി അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ പി സുബ്രഹ്മണ്യൻ, സി ശോഭന, ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ പാലക്കണ്ടി വേലായുധൻ, എൻ പി കീരൻകുട്ടി, രാജൻ പരുത്തിപ്പറ്റ, അഡ്വ. പി പ്രദീപ്കുമാർ, കെ പി മോഹനൻ, ഐ പി ഷർമിള, സി വിനോദ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി പി ലക്ഷ്മണൻ സ്വാഗതവും ജില്ലാ എക്‌സിക്യുട്ടീവ് അംഗം എം പി ശശിധരൻ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..