23 April Tuesday

മഹിളാ അസോസിയേഷന്‍ ജില്ലാ സമ്മേളനം; സംഘാടക സമിതിയായി

വെബ് ഡെസ്‌ക്‌Updated: Friday Sep 30, 2022

നിലമ്പൂരിൽ നടക്കുന്ന അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന്റെ ലോഗോ പ്രകാശിപ്പിച്ചപ്പോൾ

നിലമ്പൂർ
ഒക്ടോബർ 23, 24 തീയതികളിൽ നിലമ്പൂരിൽ  നടക്കുന്ന അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ 13–-ാം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി 1001 അംഗ സംഘാടക സമിതി രൂപീകരിച്ചു. നിലമ്പൂർ പീവീസ്‌ ആർക്കേഡിൽ നടന്ന സംഘാടക സമിതി രൂപീകരണയോ​ഗം സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ അഡ്വ. ഇ സിന്ധു അധ്യക്ഷയായി. 
സിപിഐ എം സംസ്ഥാന കമ്മിറ്റിയം​ഗം പി കെ സൈനബ, എഐഡിഡബ്ല്യുഎ കേന്ദ്ര കമ്മിറ്റിയം​ഗം കെ പി സുമതി, സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോർജ് കെ ആന്റണി, ഇ പത്മാക്ഷൻ, ടി വി രവീന്ദ്രൻ, നാടക-, ചലച്ചിത്ര നടിമാരായ നിലമ്പൂർ ആയിഷ, വിജയലക്ഷ്മി ബാലൻ, എം സുചിത്ര, കെ റംല, ഇ കെ ആയിഷ, പി ഇന്ദിര, അരുമ ജയകൃഷ്ണൻ, മുനീഷ് കടവത്ത്, ജില്ലാ പഞ്ചായത്ത് അം​ഗം ഷെറോണ റോയി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി ടി സോഫിയ സ്വാ​ഗതം പറഞ്ഞു. 
ഒക്ടോബർ 23ന് നടക്കുന്ന പ്രതിനിധി സമ്മേളനം രാവിലെ 10ന് നിലമ്പൂർ എ പി നാണിയേടത്തി നഗറിൽ സംസ്ഥാന സെക്രട്ടറി സി എസ് സുജാത ഉദ്‌ഘാടനംചെയ്യും. 24ന് വൈകിട്ട്‌ എം സി ജോസഫൈൻ ന​ഗറിൽ നടക്കുന്ന മഹിളാ റാലിയും സമാപന പൊതുസമ്മേളനവും മന്ത്രി ആർ ബിന്ദു ഉദ്ഘാടനംചെയ്യും. ഒക്ടോബർ 22ന് നിലമ്പൂർ മണലൊടിയിലെ എ പി നാണിയേടത്തിയുടെ സ്‌മൃതിമണ്ഡപത്തിൽനിന്ന്‌ കൊടിമര ജാഥയും വളാഞ്ചേരിയിലെ ശാരദ ടീച്ചറുടെ സ്മൃതി മണ്ഡപത്തിൽനിന്ന് പതാക ജാഥയും വണ്ടൂരിലെ ടി വേശു ഏട്ടത്തിയുടെ സ്മ‍‍ൃതി മണ്ഡപത്തിൽനിന്ന് ദീപശിഖാ ജാഥയും പുറപ്പെടും. മൂന്ന് ജാഥകളും നിലമ്പൂരിൽ സംഗമിക്കും. ചിത്രകാരൻ മനു കള്ളിക്കാടാണ്‌ സമ്മേളന ലോഗോ രൂപകൽപ്പനചെയ്‌തത്‌. 
ഭാരവാഹികൾ: നിലമ്പൂർ ആയിഷ, വിജയലക്ഷ്മി ബാലൻ, നിർമല മലയത്ത്, പ്രൊഫ. കനകലത (രക്ഷാധികാരികൾ), പി വി അൻവർ എംഎൽഎ (ചെയർമാൻ), വി ടി സോഫിയ (ജനറൽ കൺവീനർ), ഇ പത്മാക്ഷൻ (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top