28 March Thursday

30 ലക്ഷം രൂപയുടെ *ലഹരി ഉൽപ്പന്നങ്ങൾ പിടികൂടി

വെബ് ഡെസ്‌ക്‌Updated: Friday Sep 30, 2022

വളാഞ്ചേരി 

വളാഞ്ചേരിയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്‌ സമീപത്തുവച്ച്‌ 30 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി  മൊത്തവില്‍പ്പനക്കാരന്‍ പിടിയിൽ. പാലക്കാട് ശ്രീകൃഷ്ണപുരം എളുമ്പിലാശേരി സ്വദേശി വിഷ്ണു മഹേഷി (30)നെയാണ്‌ വളാഞ്ചേരി പൊലീസ്‌ അറസ്റ്റുചെയ്‌തത്‌. ഇയാളുടെ  പിക്കപ്പ് വാനിൽനിന്ന്‌  30  ചാക്കുകളിലായി 45,000 പാക്കറ്റ് ഹാന്‍സും 17 ചാക്കുകളിലായി 12,220 പാക്കറ്റ് കൂളുമാണ്‌ പിടിച്ചെടുത്തത്. 
അന്വേഷണം ഊര്‍ജിതമാക്കി ലഹരി ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്ന കൂടതല്‍ പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. വളാഞ്ചേരി എസ്എച്ച്ഒ കെ ജെ ജിനേഷ്, എസ്ഐ അബ്‌ദുൾ അസീസ്, എസ്‌സിപിഒ പദ്മിനി, ക്ലിന്റ്‌ ഫെർണാൻഡസ്, ആൻസൺ എന്നിവരും തിരൂർ ഡിവൈഎസ്‌പി വി വി ബെന്നിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top